കോങ്ങാട് പറയും കുഞ്ഞൂഞ്ഞിന്‍റെ മനസ്സലിവിന്‍റെ കഥകൾ...
text_fieldsകോങ്ങാട്: മുച്ചീരി വെടിമരുന്ന് നിർമാണശാലയിലെ സ്ഫോടനത്തിൽ രണ്ട് സ്ത്രീ തൊഴിലാളികൾ അതിദാരുണമായി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലെ ഉമ്മൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്‍റെ മായാ സ്മരണകൾ കോങ്ങാടിന് തീരാനൊമ്പരമാവുകയാണ്. മുച്ചീരി ചാമക്കുന്ന് നീലി, വെള്ളപ്പറത്ത് കുഞ്ചി എന്നീ സ്ത്രീ തൊഴിലാളികളാണ് പൊള്ളലേറ്റ് മരിച്ചത്.
മരിച്ചവരുടെ കുടുംബ പശ്ചാത്തലം വളരെ ദയനീയമായിരുന്നു. കുടുംബത്തിന്‍റെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരമോ സമാശ്വാസ ധനസഹായമോ അനുവദിക്കണമെന്ന അപേക്ഷ പാലക്കാട് വിക്ടോറിയ കോളേജ് മൈതാനിയിൽ നടന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പർക്ക പരിപാടിയിൽ സമർപ്പിച്ചു. അപ്പോൾ തന്നെ അര ലക്ഷം രൂപ വീതം രണ്ട് കുടുംബങ്ങൾക്കും വേദിയിൽ തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.
കുടുംബത്തിന്‍റെ ദയനീയ സ്ഥിതി വേദിയിൽ ആശ്രിതരായ അപേക്ഷകരൊടൊപ്പം ഉണ്ടായിരുന്ന വി.കെ. ശ്രീകണ്ഠൻ എം.പിയും അന്നത്തെ കോങ്ങാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സി.എൻ ശിവദാസനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടനെ തന്നെ നഷ്ടപരിഹാര തുക ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.