Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടിയുടെ ആരോഗ്യ...

ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന് മകൻ, വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റും

text_fields
bookmark_border
oommen chandy
cancel

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലർ വ്യാജ രേഖയുണ്ടാക്കിയെന്ന് മകൻ ചാണ്ടി ഉമ്മൻ. ഇവിടെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. ചിലർ വ്യാജ വാർത്തകൾ നൽകുന്നു. കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പലതും പറയാനുണ്ട്. സമയമാകുമ്പോൾ പറയും. ഉമ്മൻ ചാണ്ടിക്ക് ന്യൂമോണിയ മാറിയിട്ടുണ്ട്. എന്നാലും ക്ഷീണിതനാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് മാറ്റും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ വേണുഗോപാൽ സന്ദർശിച്ചു. എ.ഐ.സി.സി തയാറാക്കിയ ചാർട്ടേഡ് വിമാനത്തിലാകും മാറ്റുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - Oommen Chandy's son alleged that some people have forged a document regarding Chandy's health condition
Next Story