ഊട്ടി–മേട്ടുപാളയം ദേശീയപാതയിൽ 500 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് ഏഴുമരണം
text_fieldsഗൂഡല്ലൂർ: ഊട്ടിക്കടുത്ത് ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഏഴു മരണം. മൂന്നുപേർ സംഭവസ്ഥലത്താണ് മരിച്ചത്. ഗുരുതര പരിക്കോടെ ഊട്ടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നുപേരും കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ത്രീയും മരിച്ചു.
അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ധർമൻ (64) ഉൗട്ടി, ദിനേശ് (30) കൂനൂർ, നന്ദകുമാർ (40) നൊണ്ടിമേട്, പ്രഭാകരൻ (50) കൊലകൊമ്പൈ, ശാന്തകുമാരി (55) ഊട്ടി, ജയശ്രീ (50) ബംഗളൂരു എന്നിവരാണ് സംഭവസ്ഥലത്തും ആശുപത്രിയിലുമായി മരിച്ചത്. കാന്തൽ സ്വദേശിനി അൽമാസ് (48) കോയമ്പത്തൂർ മെഡിക്കൽ കേളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ൈഡ്രവർ രാജ്കുമാറിനെ (45) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11.45ഓടെയുണ്ടായ അപകടത്തിെൻറ കാരണം അറിവായിട്ടില്ല. ഊട്ടിയിൽനിന്ന് കൂനൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസാണ് മന്താടയിൽ കാരറ്റ് കൃഷിയിടത്തിലേക്ക് മറിഞ്ഞത്. ബസ് മൂന്നായി പിളർന്നു. ജില്ല കലക്ടർ ഇന്നസെൻറ് ദിവ്യ, എസ്.പി. ഷൺമുഖപ്രിയ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.