വ്യായാമത്തിന് മടി വേണ്ട; നാടാകെ ഓപൺ ജിമ്മുകളുമായി ആരോഗ്യവകുപ്പ്
text_fieldsകൊച്ചി: ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയിട്ടും സ്ഥലവും സൗകര്യവുമില്ലെന്നുപറ ഞ്ഞ് വ്യായാമം ചെയ്യാൻ മടിച്ചുനിൽക്കുന്നവരെ സഹായിക്കാൻ പദ്ധതിയുമായി ആരോഗ്യവകു പ്പ്. എല്ലാ ജില്ലയിലും പൊതുസ്ഥലങ്ങളിൽ ഓപൺ ജിംനേഷ്യം തുടങ്ങാനുള്ള പദ്ധതിക്ക് അന്ത ിമരൂപമായി. പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ജിമ്മുകൾ െഫബ്രുവരി യോടെ പ്രവർത്തനം ആരംഭിക്കും.
സംസ്ഥാനത്ത് രക്തസമ്മർദവും പ്രമേഹവും കൊളസ്ട്രോളുമടക്കം ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ‘എെൻറ ആരോഗ്യം എെൻറ ഉത്തരവാദിത്തം’ എന്ന ആശയത്തിന് ഊന്നൽ നൽകി പദ്ധതി ആവിഷ്കരിച്ചത്. വ്യായാമശീലം പ്രോത്സാഹിപ്പിക്കുകയും ഓരോരുത്തരെയും ആരോഗ്യസംരക്ഷണത്തിൽ ബോധവാന്മാരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ ജില്ലയിലും ജില്ല ആസ്ഥാനത്തിന് പുറമെ തെരഞ്ഞെടുത്ത ഒരു നഗരസഭയിലും മൂന്ന് പഞ്ചായത്തിലുമാകും ഇവ തുടങ്ങുക. കലക്ടർ അധ്യക്ഷനായ സമിതി അനുയോജ്യമായ സ്ഥലം കണ്ടെത്തും. കൂടുതൽ പേർക്ക് എളുപ്പം എത്താവുന്ന സ്ഥലങ്ങളാകും പരിഗണിക്കുക. മഴയും വെയിലുമേറ്റാൽ കേടാകാത്തതും എല്ലാവർക്കും പൊതുവായി ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിക്കുക.
ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ സ്ഥലത്ത് പ്രദർശിപ്പിക്കും. സ്ഥലത്ത് നടപ്പാതയും ഒരുക്കും. രാവിലെ മുതൽ രാത്രി വരെ ഏത് പ്രായക്കാർക്കും ജിമ്മിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. സ്ത്രീകൾക്ക് പ്രത്യേക സമയക്രമം നിശ്ചയിക്കും.
ജില്ല ആസ്ഥാനത്ത് ഓപൺ ജിം ഒരുക്കാൻ ഏഴുലക്ഷം വീതവും മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും നാലുലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് തയാറാക്കിയ പട്ടികയിൽനിന്ന് ഓരോ സ്ഥലത്തേക്കും അനുയോജ്യമായ ഉപകരണങ്ങൾ ഇ-ടെൻഡർ വഴി വാങ്ങും. ഇവയുടെ മേൽനോട്ടം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനായിരിക്കും. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആരോഗ്യ വകുപ്പ് എല്ലാ വർഷവും പണം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.