ഇടുക്കി ഡാം തുറക്കുന്നതിൽ ആശയക്കുഴപ്പം
text_fieldsതൊടുപുഴ: ഇടുക്കി ഡാം നിശ്ചിത ജലനിരപ്പിന് മുേമ്പ തുറക്കുന്നതിൽ ആശയക്കുഴപ്പം. ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ തുറക്കുക എന്ന ഉന്നതതല തീരുമാനത്തിൽ മാറ്റംവരുത്തി 2397-2398ലെത്തുേമ്പാൾ തുറക്കണമെന്ന നിർദേശം മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല അവലോകന യോഗം അംഗീകരിക്കുകയായിരുന്നു. എന്നാൽ, ഞായറാഴ്ചത്തെ മഴയും തിങ്കളാഴ്ച ഉച്ചവരെ ഡാമിലെ നീരൊഴുക്കും കണക്കിലെടുത്ത് മതി തുറക്കൽ എന്നാണ് പുതിയ തീരുമാനം. തുറക്കുന്നത് 26 വർഷത്തിന് ശേഷമായതിനാൽ നാശനഷ്ടം ഏറുമെന്ന് ആശങ്കയുണ്ട്. അതിനാൽ പരീക്ഷണ അടിസ്ഥാനത്തിൽ കുറഞ്ഞ അളവിൽ ഷട്ടർ തുറന്ന ശേഷമാകും വീണ്ടും തുറന്നുവിടുക.
െചാവ്വാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ ഡാമിെൻറ ഒരു ഷട്ടർ മാത്രം ഉയർത്തി പരീക്ഷണ തുറക്കലിന് ഡാം സേഫ്റ്റി അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്. നടുവിലെ ഷട്ടർ 40 സെൻറീമീറ്റർ രണ്ട് മണിക്കൂറാണ് തുറക്കുക. എന്നാൽ, പരീക്ഷണ തുറക്കലിന് ദിവസമോ സമയമോ തീരുമാനിച്ചിട്ടില്ലെന്ന് ഇടുക്കി ജില്ല കലക്ടർ ജീവൻബാബു അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദേശീയ ദുരന്തനിവാരണസേനയുടെ 50 അംഗ സംഘവും ഞായറാഴ്ച രാത്രിയോടെ ഇടുക്കിയില്‍ എത്തിയിട്ടുണ്ട്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സർവേയുടെ അടിസ്ഥാനത്തില്‍ അണക്കെട്ട് തുറക്കുമ്പോള്‍ വെള്ളം സുഗമമായി ഒഴുകാനുള്ള സാഹചര്യം ഒരുക്കാന്‍വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇടുക്കി എ.ഡി.എം പി.ജി. രാധാകൃഷണന് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്തുമെന്ന സാധ്യതകൾ പരിശോധിക്കുമെന്നും ഇതിെൻറ അടിസ്ഥാനത്തിൽ കൂടുതല്‍ സുരക്ഷക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും എ.ഡി.എം പറഞ്ഞു.
അണക്കെട്ടില്‍ ജലനിരപ്പ് ഞായറാഴ്ചയും ഉയരുകയായിരുന്നു. 2394.3 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശനിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച പുലർച്ച വരെ വൃഷ്ടിപ്രേദശത്ത് ഒമ്പത് സെൻറീമീറ്റർ മഴ ലഭിച്ചു. മൂന്ന് ദിവസത്തിനിടെ കൂടിയ മഴയാണിത്. എന്നാൽ, ഞായറാഴ്ച പകൽ മഴ താരതമ്യേന കുറവായിരുന്നു. രണ്ടാം ജാഗ്രത നിർദേശം (ഒാറഞ്ച് അലർട്ട്) തിങ്കളാഴ്ചയുണ്ടായേക്കും.
24 മണിക്കൂർ നൽകിയായിരിക്കും തുറക്കൽ നടപടി സ്വീകരിക്കുകയെന്ന് കലക്ടർ ജീവൻബാബു പറഞ്ഞു. നദീതീര മേഖലകളില്‍ അനൗണ്‍സ്മെൻറും നടത്തും. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമായിരിക്കും നടപടി.
മുമ്പ് 2401 അടിയില്‍ വെള്ളമെത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.