ഒാപൺ സർവകലാശാല ഒാർഡിനൻസിൽ കുരുക്ക്; സംസ്ഥാനത്ത് വിദൂരവിദ്യാഭ്യാസം സ്തംഭനത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഒാപൺ സർവകലാശാല ഒാർഡിനൻസിൽ കുരുങ്ങി സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം സ്തംഭനത്തിലേക്ക്. ഒാർഡിനൻസ് നിലവിൽവന്നതോടെ ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് വിദ്യാഭ്യാസം പൂർണമായും നിർത്തലാക്കുന്ന വ്യവസ്ഥയാണ് കുരുക്കായത്. നിലവിൽ ഇതര സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവിടെതന്നെ പഠനം പൂർത്തിയാക്കാമെങ്കിലും ഇൗ അധ്യയനവർഷം പ്രവേശനം പൂർണമായും ഒാപൺ സർവകലാശാലയിലേക്ക് മാറും. ഒക്ടോബർ ആയിട്ടും ഒാപൺ സർവകലാശാല കടലാസിൽ മാത്രം നിൽക്കുന്നതാണ് ഇൗ വർഷം വിദൂരവിദ്യാഭ്യാസരീതിയിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ചേരാൻ ലക്ഷ്യമിടുന്ന കുട്ടികളെ ആശങ്കയിലാഴ്ത്തുന്നത്. നിലവിൽ വിദൂര വിദ്യാഭ്യാസവിഭാഗം പ്രവർത്തിക്കുന്ന കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കോഴ്സുകൾക്ക് അംഗീകാരം പുതുക്കാൻ യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇൗ മാസം 15ന് അവസാനിക്കുകയാണ്.
ഒാർഡിനൻസ് ഇറങ്ങിയതോടെ സർവകലാശാലകൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. ജനുവരിയിൽ വിദൂരവിദ്യാഭ്യാസത്തിെൻറ അക്കാദമിക വർഷം ആരംഭിക്കാനാണ് യു.ജി.സി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായാണ് യോഗ്യതയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. നിലവിൽ കേരളത്തിൽ നാല് സർവകലാശാലകൾക്കും കോഴ്സുകൾക്ക് അേപക്ഷിക്കാൻ യോഗ്യതയുണ്ട്. വിദൂരപഠനകേന്ദ്രങ്ങൾ നിർത്തലാക്കി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഒാപൺ സർവകലാശാല ഉദ്ഘാടനം ചെയ്തെങ്കിലും കോഴ്സുകൾ ആരംഭിക്കാൻ മാസങ്ങൾ നീണ്ട നടപടികൾ ആവശ്യമാണ്. വി.സി, പ്രോ വി.സി ഉൾപ്പെടെ പദവികളിലെ നിയമനത്തിലേക്ക് നടപടികൾ ആരംഭിച്ചിേട്ടയുള്ളൂ. ഇതിനുശേഷം സർവകലാശാലക്ക് ഭരണ, അക്കാദമിക സമിതികൾ നിലവിൽവരണം. ഇൗ സമിതികളുടെ അംഗീകാരത്തോടെയാകണം കോഴ്സുകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആവശ്യമായ ജീവനക്കാരെ നിയമിക്കണം. വിദ്യാർഥികളുടെ രജിസ്ട്രേഷന് വിപുലമായ ഒാൺലൈൻ പ്ലാറ്റ്േഫാം ഒരുക്കണം. ഇതിനെല്ലാം ശേഷമേ േകാഴ്സുകൾ ആരംഭിക്കാനാകൂ. ഇൗ നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും.
ഇൗ പ്രതിസന്ധി മറികടക്കാൻ ഇൗ അധ്യയനവർഷം ഇതര സർവകലാശാലകളിൽ വിദ്യാർഥി പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന് ഒാർഡിനൻസിൽ േഭദഗതി ആവശ്യമാണ്. ഇക്കാര്യത്തിൽ ഒക്ടോബർ 15നകം തീരുമാനമെടുത്തില്ലെങ്കിൽ മറ്റ് സർവകലാശാലകളിൽ ഇൗ വർഷം പ്രവേശനം നടത്താനുമാകില്ല. നിലവിൽ സർവകലാശാലകളിൽ ഒന്നാം വർഷ െറഗുലർ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം അവസാനഘട്ടത്തിലാണ്. പ്രവേശനം ലഭിക്കാതെവരുന്നവർ വിദൂരവിദ്യാഭ്യാസ പഠനസാധ്യതകൾ േതടും. ഇൗ സാധ്യത അടയുന്നത് ഒന്നരലക്ഷത്തോളം വിദ്യാർഥികളെ വഴിയാധാരമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.