ഒാപൺ സർവകലാശാല ഓർഡിനൻസ്; യു.ജി.സിയുടെ പുതിയ ചട്ടം മറച്ചുെവച്ച് സർക്കാർ
text_fieldsകോഴിക്കോട്: യു.ജി.സിയുടെ പുതിയ വിദൂരവിദ്യാഭ്യാസ ചട്ടം മറച്ചുവെച്ച് ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുമായി ബന്ധപ്പെട്ട മന്ത്രിസഭ തീരുമാനം. ഡിഗ്രി, പി.ജി കോഴ്സുകളുടെ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും പൂർണമായും ഓപൺ സർവകലാശാലക്ക് കീഴിലാക്കുന്ന ഓർഡിനൻസിന് ബുധനാഴ്ചയാണ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.
ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ഓർഡിനൻസിന് അംഗീകാരം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പുതിയ യു.ജി.സി ചട്ടം മറച്ച്, സംസ്ഥാനത്തെ മറ്റു സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നത്.
യു.ജി.സി ചട്ടപ്രകാരം എ ഗ്രേഡായ 3.01ന് മുകളിൽ സ്കോറുള്ളവർക്ക് ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് എന്ന പേരിലുളള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താം. എൻ.െഎ.ആർ.എഫ് പട്ടികയിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്) ആദ്യ നൂറ് റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താം. ഇതനുസരിച്ച് കാലിക്കറ്റ്, കേരള, എം.ജി, കുസാറ്റ് തുടങ്ങിയ സർവകലാശാലകൾക്കെല്ലാം വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താം. പുതിയ ചട്ടം വിവിധ സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019ല്‍ യു.ജി.സി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നാണ് മന്ത്രിസഭ യോഗ തീരുമാനത്തിെൻറ വാർത്താക്കുറിപ്പിലുള്ളത്. 2019ലെ മാനദണ്ഡമനുസരിച്ച് നാക് (നാഷനൽ അസസ്മെൻറ് അക്രഡിറ്റേഷൻ കൗൺസിൽ) അക്രഡിറ്റേഷനിൽ 4ല്‍ 3.26നു മുകളില്‍ സ്കോര്‍ ഉണ്ടെങ്കിലേ സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രാം നടത്താന്‍ കഴിയുകയുള്ളൂവെന്നും വിശദീകരിക്കുന്നു.
സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തുന്ന കാലിക്കറ്റ്, കേരള, കണ്ണൂർ സർവകലാശാലകൾക്ക് ഈ സ്കോര്‍ ഇല്ലെന്നും സർക്കാർ പറയുന്നു. എന്നാൽ ഈ മാസം നാലിന് പുറത്തിറങ്ങിയ യു.ജി.സിയുടെ പുതുക്കിയ വിദൂര വിദ്യാഭ്യാസ ചട്ടത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മൗനം പാലിക്കുകയാണ്. ഓപൺ സർവകലാശാലയുടെ ഫയലിലും പുതിയ ചട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നില്ല.വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും ഓപൺ സർവകലാശാലയിലേക്ക് മാറുന്നതോടെ സർവകലാശാലകൾക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.