ഒാപൺ സർവകലാശാല പി.വി.സി: പ്രായപരിധി കഴിഞ്ഞയാളെ നിയമിക്കാൻ വ്യവസ്ഥ നിശ്ചയിച്ച് ഉത്തരവ്
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ ചട്ടപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞയാളെ പ്രോ വൈസ്ചാൻസലറായി നിയമിക്കാൻ സർക്കാർ വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവിറക്കി.
ഗവർണർ അംഗീകരിച്ച ഒാർഡിനൻസ് പ്രകാരം പ്രോ വി.സിയുടെ ഉയർന്ന പ്രായപരിധി 60 ആണ്. എന്നാൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ച ഡോ.എസ്.വി. സുധീറിന് 64 വയസ്സുണ്ട്. ഇൗ സാഹചര്യത്തിൽ പ്രഥമ പ്രോ വി.സിക്ക് നിയമന സമയത്ത് 65 വയസ്സിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥയാണ് സർക്കാർ കൊണ്ടുവന്നത്.
നിയമന സമയത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ള ഒരാളെയും പി.വി.സിയായി നിയമിക്കരുതെന്നാണ് ഒാർഡിനൻസിലെ വ്യവസ്ഥ. എന്നാൽ പ്രഥമ പി.വി.സിയെ സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന ഒാർഡിനൻസിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് 65 വയസ്സ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വി.സി സ്ഥാനത്തേക്ക് എസ്.എൻ.ഡി.പിയുടെ നോമിനിയായിരുന്ന ഡോ. സുധീറിനെ പി.വി.സിയായി നിയമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. നോമിനിക്ക് വി.സി പദവി ലഭിക്കാത്തതിൽ വെള്ളാപ്പള്ളി നടേശൻ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. സുധീറിന് വേണ്ടി പ്രായപരിധി 65 വയസ്സാക്കി നിശ്ചയിച്ച് ഉത്തരവുമിറക്കുകയായിരുന്നു.
സർവകലാശാലയിൽ പ്രഫസറായവരെ പി.വി.സിയായി നിയമിക്കണമെന്നാണ് യു.ജി.സി െറഗുലേഷൻ. എന്നാൽ സർവകലാശാലയിൽ പ്രഫസറല്ലാത്ത സുധീറിന് േവണ്ടി സർക്കാർ ഇൗ യോഗ്യതയിലും വെള്ളം ചേർത്തു. സർവകലാശാലയുടെ പഠനവകുപ്പിെൻറയോ പരിശീലന സ്ഥാപനത്തിെൻറേയാ ചുമതല പ്രഫസർക്ക് തുല്യമായ പദവിയിൽ അഞ്ച് വർഷത്തിൽ കുറയാതെ വഹിച്ചിട്ടുള്ളയാൾ ആയിരിക്കണം എന്ന രീതിയിൽ ഭേദഗതി ചെയ്തു.
നിലവിൽ കേരള സർവകലാശാലയിൽ ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് സെൻറർ ഡയറക്ടർ പദവിയിൽ കരാറടിസ്ഥാനത്തിൽ േജാലി ചെയ്യുകയാണ് സുധീർ. കോളജ്/ സർവകലാശാല തലത്തിൽ പത്ത് വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും പ്രിൻസിപ്പൽ പോലെയുള്ള ഭരണസ്ഥാനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഭരണപരിചയവും ഉണ്ടാകണമെന്ന വ്യവസ്ഥയും സർക്കാർ ഉത്തരവിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.