Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2023 10:32 PM IST Updated On
date_range 9 Feb 2023 10:32 PM IST‘ഓപറേഷൻ ആഗ്’: പിടിയിലായത് 2,172 ഗുണ്ടകൾ; 2,030 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യാൻ കേരള പൊലീസ് നടത്തിയ ‘ഓപറേഷൻ ആഗ്’ പ്രത്യേക ഡ്രൈവിൽ ബുധനാഴ്ചവരെ 2,172 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ കേസുകളിൽ വാറന്റുള്ള 900 പ്രതികളെ അറസ്റ്റ് ചെയ്തു.
ഇതിന്റെ ഭാഗമായി 4,085 സ്പെഷൽ ഡ്രൈവുകൾ നടത്തി 2,030 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപറേഷൻ ആഗ് തുടരാൻ സംസ്ഥാന പൊലീസ് മേധാവി കർശന നിർദേശം നൽകി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജനുവരി 30 വരെ കാപ്പ നിയമപ്രകാരം 339 പേരെയും പി.ഐ.ടി എൻ.ഡി.പി.എസ് പ്രകാരം അഞ്ചുപേരെയും കരുതൽ തടങ്കലിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story