20 കോടിയോളം ചെലവിട്ട കൊച്ചിയിലെ ഒാപറേഷൻ ബ്രേക് ത്രൂ ‘വെള്ളത്തിൽ’
text_fieldsകൊച്ചി: കോടികൾ ചെലവിട്ടിട്ടും കൊച്ചി നഗരത്തിൽ വീണ്ടും അതിരൂക്ഷമായ വെള്ളക്കെട്ട്. കഴിഞ്ഞവർഷം ഒക്ടോബറിലുണ്ടായ വെള്ളക്കെട്ടിൽ നഗരത്തിെൻറ പ്രധാനമേഖലയാകെ മുങ്ങിയതോടെ ആരംഭിച്ച ഒാപറേഷൻ ബ്രേക് ത്രൂ കാര്യമായി പ്രയോജനം ചെയ്തില്ലെന്നാണ് ബുധനാഴ്ചത്തെ കാഴ്ചകൾ സൂചിപ്പിക്കുന്നത്.
വകുപ്പുകളുടെ ഏകോപനമില്ലാതെയും കോർപറേഷെൻറ സഹകരണം ഒഴിവാക്കിയും നടത്തിയ പദ്ധതി പാഴ്വേലയായെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. 20 കോടിയോളം രൂപ ഇപ്പോൾതന്നെ ചെലവാക്കിയതായാണ് വിവരം. തോടുകളുടെയും ജലാശയങ്ങളുടെയും മാലിന്യം നീക്കി വീതി കൂട്ടലും മണ്ണ് നീക്കലും മറ്റും നടന്നതല്ലാതെ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ തടസ്സമായ കാനകളുടെ പുനർനിർമാണം കാര്യമായി നടന്നില്ല. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ഒാടകൾ പണിതത്. പ്രധാനഒാടകളും കൾവെർട്ടുകളും പലസ്ഥലങ്ങളിലും അടഞ്ഞുപോവുകയും ചെയ്തു.
കലൂർ കെ.എസ്.ഇ.ബി ജങ്ഷൻ മുതൽ പേരണ്ടൂർ കനാൽ വരെയുള്ള പല കാനകളും അടഞ്ഞുകിടക്കുകയാണ്. പല ഒാടകളുടെയും അകത്തുകൂടിയാണ് വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയവയുടെ കേബിളും പൈപ്പുകളും കടന്നുപോകുന്നത്. ഇവിടെ ഒാടകൾ ബോക്സ് മാതൃകയിൽ നിർമിക്കണമെന്ന് പലതവണ ആവശ്യപ്പെെട്ടങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് കോർപേറഷൻ അധികൃതർ പറയുന്നു. പേരണ്ടൂർ കനാൽ, വടുതല ചിറ്റൂർപുഴ, വേമ്പനാട്ട് കായൽ, കൊച്ചി കായൽ തുടങ്ങി ജലാശയങ്ങളിലാണ് നഗരത്തിൽ പൊങ്ങുന്ന വെള്ളം ചെന്ന് ഇറങ്ങുന്നത്. വേലിയേറ്റം കൂടിയാകുേമ്പാൾ മഴക്കാലത്ത് പൊഴി രൂപപ്പെടുന്നതും പതിവാണ്. ഇത് കൃത്യമായി മുറിച്ചുവിടാൻ കൂടി സൗകര്യം ഒരുക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും പരാതിയുയർന്നു. ബുധനാഴ്ചത്തെ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കൂടാതെ എം.ജി റോഡ്, സൗത്ത് റെയിൽവേ, കെ.എസ്.ആർ.ടി.സി, പനമ്പിള്ളി നഗർ, കടവന്ത്ര, പി.എൻ.ടി കോളനി തുടങ്ങി ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.
പദ്ധതിപ്രദേശങ്ങളില്‍ വെള്ളക്കെട്ടില്ല–സമിതി
ഓപറേഷന് ബ്രേക്ത്രൂ പദ്ധതിയിൽ പ്രവൃത്തി പൂർത്തിയാക്കിയ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിച്ചതായി ബ്രേക്ത്രൂ സാങ്കേതികസമിതി ചെയര്മാന് ആര്. ബാജി ചന്ദ്രന് അറിയിച്ചു. നഗരപരിധിയിലെ പ്രധാന കനാലായ തേവര-പേരണ്ടൂര്‍ കനാല്‍ നവീകരണം അമൃത് പദ്ധതിയില്‍ ഉൾപ്പെടുത്തിയതിനാല്‍ ബ്രേക്ത്രൂ പദ്ധതിയില്പെട്ടിരുന്നില്ല. കനത്ത മഴയില്‍ ബ്രേക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല.
കടലില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും നവീകരിച്ച കനാലുകളില്‍ ഒഴുക്ക് സുഗമമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ടുണ്ടാകാന്‍ കാരണം മുല്ലശ്ശേരി കനാലിെൻറ ആദ്യഭാഗങ്ങളില്‍ ബെഡ് ലെവല്‍ ഉയര്‍ത്തി നടത്തിയ കോണ്‍ക്രീറ്റ് നിർമാണമാണ്. ബ്രേക്ത്രൂ പദ്ധതിയില്‍ നവീകരിച്ച പ്രധാന കനാലുകളുടെ ഒരുഭാഗത്തും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗര്‍, വടുതല ഭാഗങ്ങൾ ടി.പി കനാലിെൻറ വശങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.