ഓപറേഷൻ ഫോസ്കോസ്: മൂന്ന് ദിവസം കൊണ്ട് 10,545 ലൈസൻസ് പരിശോധന
text_fieldsതിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസൻസില്ലാത്ത 2305 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ നടപടി സ്വീകരിച്ചു.
വ്യാഴാഴ്ച നാല് ജില്ലകളിലായി 1357 പരിശോധന നടത്തി. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്ക്വാഡുകൾ പ്രവർത്തിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച 217 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിച്ച 187 സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടാൻ നോട്ടീസ് നൽകി. 389 സ്ഥാപനങ്ങളെ ലൈസൻസില്ലാതെ പ്രവർത്തിച്ച കാരണത്താൽ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.
ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ ലൈസൻസിന് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് തുറന്നുകൊടുക്കാൻനടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ ലൈസൻസിന് foscos.fssai.gov.in വെബ്സൈറ്റിലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.