‘ഒാപറേഷൻ ഉഡാൻ’ ഉഡായിപ്പായി; ഡ്രോണുകൾ പോയ വഴിയറിയാതെ പൊലീസ്
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുകളിൽ അജ്ഞാത ഡ്രോൺ കാമറ പറന്ന സംഭവത്തിൽ എ ത്തുംപിടിയുമില്ലാതെ പൊലീസ്. വി.എസ്.എസ്.സി, പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ സുരക്ഷ മേഖലകൾക്ക് മുകളിൽ പറന്ന അജ്ഞാത ഡ്രോണുകളെ കണ്ടെത്താൻ ഡി.ജി.പി ലോക്നാഥ് െബഹ്റ പ്ര ഖ്യാപിച്ച ‘ഓപറേഷൻ ഉഡാൻ’ നിലനിൽക്കെയാണ് ശനിയാഴ്ച രാത്രി 10 ഓടെ പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ വീണ്ടും ഡ്രോൺ പറന്നത്. മൂന്നാഴ്ചക്കിടെ മൂന്നാം തവണയാണ് പൊലീസ് ആസ്ഥാനത്തിന് മുകളിൽ അജ്ഞാത ഡ്രോൺ എത്തുന്നത്.
സംഭവം നടന്നയുടൻ പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മ്യൂസിയം പൊലീസും സ്പെഷൽ സ്ക്വാഡും പരിശോധന നടത്തിയെങ്കിലും തുെമ്പാന്നും ലഭിച്ചില്ല. സംഭവത്തിൽ പൊലീസിന് ഗുരുതര സുരക്ഷ വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സുരക്ഷ ഏജൻസികൾക്ക് ഞായറാഴ്ച റിപ്പോർട്ട് നൽകി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ദേശീയ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച നടത്തുമെന്നാണ് വിവരം.
ബാലാകോട്ടിലെ ഇന്ത്യൻ തിരിച്ചടിക്കുശേഷം രാജ്യത്തെ തന്ത്രപ്രധാനമേഖലകളിൽ റിമോട്ട് നിയന്ത്രിത ചെറുവിമാനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സുരക്ഷ ഏജൻസികൾ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് മാർച്ച് 22ന് വി.എസ്.എസ്.സി, പത്മനാഭ സ്വാമിക്ഷേത്രം, പൊലീസ് ആസ്ഥാനം, കോസ്റ്റ് ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേന ആസ്ഥാനം, പാങ്ങോട് കരസേന സ്റ്റേഷൻ എന്നിവക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നത്. മാർച്ച് 25ന് വീണ്ടും പൊലീസ് ആസ്ഥാനത്തിന് മുകളിലും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപവും ഡ്രോൺ കണ്ടതോടെയാണ് ഐ.ജി അശോക് യാദവിെൻറ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ‘ഓപറേഷൻ ഉഡാന്‍’ രൂപം നൽകുന്നത്.
തുടർന്ന്, ഡ്രോൺ പറത്തുന്നതിന് മാർഗനിർദേശങ്ങളും പൊലീസ് പുറത്തുവിട്ടു. മാർച്ച് 22ന് കോവളം, ശംഖുംമുഖം ഭാഗത്ത് കണ്ട ഡ്രോൺ തീരദേശ റെയില്‍വേയുടെ സര്‍വേ നടത്തുന്ന സംഘത്തിേൻറതാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും മറ്റ് സ്ഥലങ്ങളിൽ എത്തിയ ഡ്രോണിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചില്ല.
പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈനീസ് നിർമിത നാനോ ഡ്രോണാണ് ഇതെന്ന് സംശയമുണ്ടെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി അശോക് യാദവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.