അനർഹ മുൻഗണന കാർഡുകൾ കണ്ടെത്താൻ 'ഓപറേഷൻ യെല്ലോ' പദ്ധതി
text_fieldsതിരുവനന്തപുരം: അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്താൻ 'ഓപറേഷൻ യെല്ലോ' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്‍റെ ഭാഗമായി പൊതുവിതരണ വകുപ്പിന്‍റെ 24 x 7 പ്രവർത്തിക്കുന്ന നമ്പറുകളിൽ (മൊബൈൽ - 9188527301, ടോൾഫ്രീ -1967) അനർഹമായി കാർഡുകൾ കൈവശം വെച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണന വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.