പരാതി പ്രവാഹം: ‘ഓപറേഷൻ യെല്ലോ’ നിലച്ചു
text_fieldsതൃശൂർ: അനർഹരായ ഗുണഭോക്താക്കൾക്കെതിരെ പിഴയടക്കം കർശന നടപടികളുമായി പൊതുവിതരണ വകുപ്പ് നടത്തിയ ‘ഓപറേഷൻ യെല്ലോ’ പരിശോധന നിർത്തിവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഈ വർഷം മുതൽ നടപടി സർക്കാർ ഇടപെട്ട് നിർത്തിവെപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ വരെ ലഭിച്ച പരാതികളിൽ 17,568 അനർഹ കാർഡുകളാണ് ഗുണഭോക്തൃ വിഭാഗത്തിൽനിന്ന് മാറ്റിയത്. മൊത്തം 55,000 അനർഹരെയാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. 55,000 ഒഴിവിൽ 51,000 അർഹരെ ഉൾപ്പെടുത്താനുമായി. പിഴയിനത്തിൽ 4.76 കോടിയിൽ 4.22 കോടി സർക്കാറിന് ലഭിക്കുകയും ചെയ്തു. അനർഹരിൽനിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് കർശന നിലപാട് സ്വീകരിക്കുമെന്നും ഓപറേഷൻ യെല്ലോ ശക്തമായി തുടരുമെന്നും പൊതുവിതരണമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത് നിർത്തലാക്കിയത്.
ഒരുകൂട്ടരിൽനിന്ന് പിഴ ഈടാക്കുകയും ബാക്കിയുള്ളവരിൽനിന്ന് ഈടാക്കാതിരിക്കാനും ആവില്ലെന്നുമാണ് ഇതുസംബന്ധിച്ച് മന്ത്രി നിയമസഭയിൽ അറിയിച്ചത്. പരാതി വ്യാപകമായതോടെ ഉത്തരവുപോലും ഇറക്കാതെ ഓപറേഷൻ യെല്ലോ നിർത്തിവെക്കുകയായിരുന്നു. ഈ വർഷം മുതൽ സാധാരണ റേഷനിങ് ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധന മാത്രമാണ് നടക്കുന്നത്. പരാതികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിക്രമങ്ങൾ ഇല്ലാത്ത സാഹചര്യവുമുണ്ട്. അതേസമയം സർക്കാർ, അർധസർക്കാർ ജീവനക്കാർെക്കതിരെ കർശന നടപടിയുമായി സർക്കാർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.