Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപ്പറേഷൻ റോമിയോ; 7 പേർ...

ഓപ്പറേഷൻ റോമിയോ; 7 പേർ പിടിയിൽ

text_fields
bookmark_border
ഓപ്പറേഷൻ റോമിയോ; 7 പേർ പിടിയിൽ
cancel

കോഴിക്കോട്: ഓപ്പറേഷൻ റോമിയോയിൽ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവർക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷൻ റോമിയോ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളിൽ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്.


ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇൻസ്‌പെക്ടർ എൻ. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വലയിലാക്കിയത്.


മൊഫ്യുസിൽ ബസ് സ്റ്റാന്റിലുണ്ടായിരുന്ന മഫ്ടിയിൽ വന്ന വനിതാ പൊലീസ്ക്കാരെ പൂവാലന്മാർക്ക് മനസിലാകാത്തതിനാലാണ് ഇവർ കുടുങ്ങിയത്. ഇത്തരക്കാരെ പിടികൂടാൻ വരും ദിവസങ്ങളിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ തിരക്കുള്ള നഗരപ്രദേശങ്ങളിൽ കൂടുതൽ പൊലീസ്ക്കാരെ വ്യന്യസിക്കാനാണ് തീരുമാനം .


അതേസമയം മൊഫ്യുസ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന എ.ആർ. എന്ന സ്വകാര്യ ബസിനുള്ളിൽ ഇരുന്ന് പണംവെച്ച് ചീട്ടുകളിച്ച 6 ജീവനക്കാരെ പൊലീസ് പിടികൂടി. കായണ്ണ ബസാറിൽ എ. പ്രജിത്ത്, പാലേരി വി.പി. ശ്രീലേഷ്, മുതുകാട് കെ.എസ്. സുനീഷ്, പേരാമ്പ്ര ഇ. ബിജീഷ് കുമാർ, കായക്കൊടി പി.പി. ജയേഷ്, പയ്യോളി മിൽഗിത്ത് പി. മനോജ് എന്നിവരാണ് പിടിയിലായത്. സർവീസ് മുടക്കി സ്റ്റാൻഡിൽ നിർത്തിയിട്ട് ചീട്ടുകളിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralapolicearrestedoperation romeokozhikode News
News Summary - operationromeosevenarrestedinkozhikode
Next Story