സെക്സിലും മയക്കുമരുന്ന് ഉപയോഗത്തിലും സാംസ്കാരിക മന്ത്രിയുടെ സ്െപയിൻ മാതൃക
text_fieldsതിരുവനന്തപുരം: സെക്സ് ടൂറിസത്തിൽ സ്പെയിനിെൻറ മാതൃക എടുത്തുപറഞ്ഞും മയക്കുമരുന്ന് ഉപയോഗം നിയമവിേധയമാകേണ്ടതിെൻറ ആവശ്യകതയിലും ഉൗന്നി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ സംഘടിപ്പിച്ച 'സമം' പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ വിദ്യാർഥികളുടെ മുന്നിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. സ്പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ടായിട്ടും തിക്കും തിരക്കുമില്ലെന്ന് പറഞ്ഞ മന്ത്രി, കേരളത്തിൽ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണെന്ന് വിമർശിച്ചു.
സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങി കുടിക്കും. സ്പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്. സ്പെയിനിൽ ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവെക്കുന്നതുമാണ് അപകടെമന്ന് മനസ്സിലായതോടെ എല്ലാം തുറന്നുകൊടുത്ത രാജ്യമാണ് അവർ. ഇവിടെ നമ്മൾ എല്ലാം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.