കണ്ടെയ്ൻമെൻറ് സോണുകളിലുള്ളവർക്ക് സ്വന്തമായി മീറ്റർ റീഡിങ്ങിന് അവസരം
text_fieldsതിരുവനന്തപുരം: കണ്ടെയ്ൻമെൻറ് സോണുകളില്‍ താമസിക്കുന്നവർക്ക് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താൻ സംവിധാനവുമായി കെ.എസ്.ഇ.ബി.
എസ്.എം.എസ് വഴി ബോർഡ് അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിെൻറ വിവരങ്ങളടങ്ങിയ പേജിലെത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം.
പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ട. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാം. ഇതിനടുത്ത കോളത്തിലാണ് നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന് ഓപ്ഷന് തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോയെടുക്കാം. 'കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷ'നില് ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.
അതത് പ്രദേശത്തെ കെ.എസ്.ഇ.ബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും പേജില്‍ ലഭ്യമാണ്. രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ചശേഷം അടയ്ക്കേണ്ട തുക എസ്.എം.എസിലൂടെ അറിയിക്കും.
കെ.എസ്.ഇ.ബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാകില്ല. https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം. സ്വയം മീറ്റർ റീഡിങ് എടുക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ വിഡിയോയും ബോർഡ് പുറത്തുവിട്ടു. ലിങ്ക്. https://www.facebook.com/ksebl/posts/3758357990942073
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.