മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എതിർക്കും – ബിനോയ് വിശ്വം
text_fieldsപെരുമ്പാവൂര്‍: എല്‍.ഡി.എഫിന് മതവിരുദ്ധ നിലപാടില്ലെന്നും മതമെന്നത് കേരളത്തിലെ 90 ശതമാനം ആളുകള്‍ വിശ്വസിക്കുന്ന സാമൂഹിക യാഥാർഥ്യമാണെന്നും ബിനോയ് വിശ്വം.വികസന മുന്നേറ്റ ജാഥക്ക് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനന് അധ്യക്ഷതവഹിച്ചു.
പിറവം: എൽ.ഡി.എഫിെൻറ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് പിറവത്ത് സ്വീകരണം നൽകി. ബിനോയി വിശ്വം എം.പി സംസാരിച്ചു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ സി.എൻ. സദാമണി അധ്യക്ഷതവഹിച്ചു. ജാഥ അംഗങ്ങളായ എം.വി. ഗോവിന്ദൻ, തോമസ് ചാഴികാടൻ എം.പി, ഡോ. ഷാജി കടമല, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, സി.പി.എം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി.സി. ഷിബു, പിറവം നഗരസഭ ഉപാധ്യക്ഷൻ കെ.പി. സലീം, കെ.ആർ. നാരായണൻ നമ്പൂതിരി എന്നിവരും സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ: വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴ ടൗണ്‍ഹാള്‍ അങ്കണത്തില്‍ സ്വീകരണം നൽകി. പിറവത്തുനിന്ന് എത്തിയ ജാഥയെ മാറാടി മണ്ണത്തൂർ കവലയിൽ വച്ച് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ബിനോയി വിശ്വം എം.പി, ജാഥ അംഗങ്ങളായ നേതാക്കൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.