ബ്ലഡ് പ്ലാസ്മ കരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: രക്തഘടകങ്ങൾ വേർതിരിക്കുേമ്പാൾ ലഭിക്കുന്ന പ്ലാസ്മ വിൽപനക്ക് റിലയൻസുമായുണ്ടാക്കിയ കരാറിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപണമുന്നയിച്ചു. മന്ത്രി കെ.കെ. ശൈലജ ആരോപണങ്ങൾ നിഷേധിച്ചു. ആരോപണത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തതോടെ സഭ പിരിയുന്നതിന് തൊട്ടുമുമ്പ് പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ഉപധനാഭ്യർഥന ചർച്ചക്കിടെ കോൺഗ്രസ് അംഗം വി.ഡി. സതീശനാണ് രണ്ട് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. ബ്ലഡ് ബാങ്കുകളിൽ രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കുമ്പോൾ മിച്ചമാവുന്ന പ്ലാസ്മ വിൽക്കാൻ റിലയൻസിെൻറ മരുന്നുനിർമാണ കമ്പനിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു ആരോപണം. റിലയൻസിെൻറ ലൈഫ് സയൻസ് എന്ന മരുന്നുകമ്പനി ലിറ്ററിന് 2200 രൂപ വില നിശ്ചയിച്ച് പ്ലാസ്മ വാങ്ങാൻ കരാറിലേർപ്പെട്ടതിൽ അഴിമതിയുണ്ടെന്ന് സതീശൻ ആരോപിച്ചു.
എന്നാൽ കരാർ സുതാര്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ മറുപടി നൽകി. യു.ഡി.എഫ് സർക്കാർ പദ്ധതി തുടർനടപടിയെന്ന നിലയിൽ എൽ.ഡി.എഫ് സർക്കാർ ഓപൺ ടെൻഡർ വിളിച്ചാണ് കരാർ ഉറപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.