കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഇ.എസ്.ഐ കോര്‍പറേഷന്‍ പ്രത്യേക സമിതിയെ നിയോഗിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന് ഇ.എസ്.ഐ കോര്‍പറേഷന്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ അറിയിച്ചു. കശുവണ്ടിത്തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് ഒരു തടസ്സവുമില്ല. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ സഭാനടപടികൾ നിര്‍ത്തിെവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കശുവണ്ടി ഫാക്ടറികള്‍ പൂട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് 10,000 രൂപയുടെ ഇടക്കാലാശ്വാസവും സൗജന്യ റേഷനും അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മാണിഗ്രൂപ്പും ഇറങ്ങിപ്പോക്കിൽ പെങ്കടുത്തു.
തോട്ടണ്ടിയുടെ ലഭ്യതക്കുറവാണ് ഫാക്ടറികള്‍ അടഞ്ഞുകിടക്കാൻ കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കശുവണ്ടി വികസന കോര്‍പറേഷെൻറയും കാെപക്സിെൻറയും ഫാക്ടറികളിൽ കഴിഞ്ഞവർഷം പരമാവധി തൊഴില്‍ നൽകി. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പരമാവധി തോട്ടണ്ടിയും സർക്കാർ സംഭരിക്കും. പ്രധാന തോട്ടണ്ടി ഉൽപാദന രാജ്യങ്ങളായ താന്‍സനിയ, ഐവറി കോസ്റ്റ്, മൊസാംബിക് എന്നിവിടങ്ങളിലെ അംബാസഡര്‍മാരുമായി നടന്ന ചര്‍ച്ചയിൽ അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കും. വനംവകുപ്പിെൻറ നേതൃത്വത്തില്‍ 300 ഏക്കറില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. 500 ഏക്കറിൽ കൂടി ഈ വർഷം വ്യാപിപ്പിക്കും. കൂടാതെ, വിവിധ പദ്ധതികളിൽ ഉള്‍പ്പെടുത്തി 4250 ഏക്കറിൽ കൂടി കശുമാവ് കൃഷി ആരംഭിക്കും.
കര്‍ശന വ്യവസ്ഥകൾ കാരണം കശുവണ്ടിത്തൊഴിലാളികളുടെ ഇ.എസ്.ഐ ആനുകൂല്യം നിഷേധിക്കപ്പെട്ടിട്ടില്ല. ഒന്നോ രണ്ടോ മാസത്തെ വിഹിതം അടച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ഫാക്ടറി ഉടമകൾ നേരിടുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് റിസർബ് ബാങ്ക് പ്രതിനിധി കൂടി പെങ്കടുത്ത യോഗത്തിൽ ബാങ്കുകളുമായി സർക്കാർ ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് വായ്പകൾക്കുള്ള മോറേട്ടാറിയം മേയ് 31 വരെ നൽകിയിട്ടുണ്ട്. ഇ.എസ്.ഐ നിയമത്തിലെ വ്യവസ്ഥകൾ മൂലം പല കശുവണ്ടിത്തൊഴിലാളികള്‍ക്കും ചികിത്സ സൗകര്യം പോലും ലഭിക്കുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. ഫാക്ടറികൾ അടഞ്ഞുകിടക്കുേമ്പാഴും കശുവണ്ടി വികസന കോർപറേഷനിലും കാെപക്സിലും ധൂർത്തിന് കുറവില്ലെന്ന് ഇറങ്ങിപ്പോക്കിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫും സ്വകാര്യ മുതലാളിമാരും ഒത്തുകളിച്ചെന്ന് കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ആരോപണം ഉന്നയിച്ചവര്‍ അധികാരത്തില്‍വന്നശേഷം എത്ര ഫാക്ടറികള്‍ ഏറ്റെടുത്തെന്നും ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.