ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം നിയമസഭയിൽ; പ്രതിപക്ഷ ബഹളം; സ്പീക്കർ ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: കെ.എസ്.യു നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയെ പൊലീസ് മർദിച്ച സംഭവത്തിൽ നിയമസഭ പ്രക്ഷുബ്ധം. പ്രതിപക്ഷം ഡയസിൽ കയറി സ്പീക്കറുടെ കസേരക്ക് ചുറ ്റുംനിന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് നടപടികൾ മുക്കാൽ മണിക്കൂറോളം സ്ത ംഭിച്ചു.
ഷാഫി പറമ്പിലിനും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉൾപ്പെ ടെ പ്രവർത്തകർക്കും പൊലീസ് മർദനമേറ്റ സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അവതര ണാനുമതി തേടി ശൂന്യവേളയിൽ വി.ടി. ബൽറാമാണ് നോട്ടീസ് നൽകിയത്. സംഭവം ആഭ്യന്തരവകു പ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും റിപ്പോർട്ട് ലഭിച്ചശേഷം നടപടി യെടുക്കുമെന്നും മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. എം.എൽ.എ ക്ക് മർദനമേറ്റ സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. പ്രതിഷേധം അടിച്ചമര്‍ത്തുക സര്‍ക്കാര്‍ നയമല്ല. നിയമപരമായ എല്ലാ മുന്നറിയിപ്പും നൽകിയിട്ടും പിരിഞ്ഞുപോകാതെ കെ.എസ്.യു പ്രവർത്തകർ പൊലീസിനെ ആക്രമിച്ചപ്പോഴാണ് നടപടിയെടുക്കേണ്ടിവന്നതെന്നു മന്ത്രി പറഞ്ഞു.
സി.പി.എം അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ എം.എൽ.എയെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് ബൽറാം ആരോപിച്ചു. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒരേ പൊലീസ് നയമാണെന്ന് ബൽറാം കുറ്റപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യെപ്പട്ടു.
സർക്കാർ വഴങ്ങാതിരുന്നതോടെ, െപാലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന ബാനറും രക്തംപുരണ്ട വസ്ത്രങ്ങളും ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. നടപടികളുമായി സ്പീക്കർ മുന്നോട്ടുപോയതോടെ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, െഎ.സി. ബാലകൃഷ്ണൻ, വി.പി. സജീന്ദ്രൻ എന്നിവർ ഡയസിൽ കടന്നുകയറി സ്പീക്കറുടെ കസേരക്ക് ചുറ്റുംനിന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭ നിര്ത്തിെവക്കുന്നുവെന്നുപോലും പറയാതെ 10.50ന് സ്പീക്കർ ചേംബറിലേക്ക് മടങ്ങിയതോടെ സഭാനടപടികൾ സ്തംഭിച്ചു. ഭരണപക്ഷം ട്രഷറി ബെഞ്ചിന് മുന്നിലും പ്രതിപക്ഷം നടുത്തളത്തിലും മുഖാമുഖം നിന്ന് മുദ്രാവാക്യം മുഴക്കി. അൽപസമയത്തിന് ശേഷം ഇരുകൂട്ടരും പിൻവാങ്ങി.
കക്ഷിനേതാക്കളുമായി ചർച്ചക്കുശേഷം 11.40ഒാടെ സ്പീക്കർ വേദിയിൽ മടങ്ങിയെത്തിയതിന് പിന്നാലെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ അജണ്ടകളെല്ലാം തിടുക്കത്തിൽ പൂർത്തീകരിച്ച് 12 മണിയോടെ സഭ പിരിഞ്ഞു.
കോൺഗ്രസ്, കെ.എസ്.യു മാർച്ചുകളിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എക്കും കെ.എസ്.യു നേതാക്കൾക്കും പരിക്കേറ്റതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ബുധനാഴ്ച നടന്ന പ്രകടനങ്ങളിലും സംഘർഷം. ഡി.സി.സിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കും കെ.എസ്.യു പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്തേക്കും മാർച്ച് നടത്തി. ഇരുമാർച്ചുകളും തടഞ്ഞ പൊലീസ് സമരക്കാർക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു.
കെ.എസ്.യു പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തിെൻറ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. സമരത്തിനിടെ അതുവഴി കടന്നുവന്ന മന്ത്രി കെ. രാജുവിെൻറ കാർ തടയാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് ഏറെ പണിപ്പെട്ട് മന്ത്രിയെ കടത്തിവിട്ടു. സമരങ്ങളെ തുടർന്ന് നഗരത്തിലെ ഗതാഗതം താറുമാറായി. കോൺഗ്രസിെൻറ നിയമസഭ മാർച്ചിനിെട പ്രവര്‍ത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരുപ്രവര്ത്തകന് പരിക്കേറ്റു. ഷാഫി പറമ്പില്‍ എം.എല്‍.എയെ മര്‍ദിച്ചശേഷം വിരല്‍ കടിച്ചുമുറിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി ഈ സര്‍ക്കാറിെൻറ പ്രാകൃത സംസ്കാരമാണ് വെളിവാക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ പറഞ്ഞു. എം. വിന്‍സൻറ് എം.എല്‍.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, എം.എ. ലത്തീഫ് അടക്കമുള്ളവർ നേതൃത്വം നൽകി.
കെ.എസ്.യു കേരള സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചും സംഘർഷത്തിൽ കലാശിച്ചു. സർവകലാശാല ആസ്ഥാനത്തെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾപ്പെടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ നേതാവ് അബീഷിന് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.