മെഡിക്കൽ പഠനത്തിന് നാരായണഗുരു നേവാത്ഥാന സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: സ്വാശ്രയ കോളജുകളിൽ മെഡിക്കൽ, െമഡിക്കൽ അനുബന്ധ പ്രഫഷനൽ കോഴ്സുകൾ എന്നിവ പഠിക്കാൻ ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയിൽപെടുന്ന വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടമായവർ എന്നിവർക്ക് ശ്രീനാരായണഗുരു നേവാത്ഥാന സ്കോളർഷിപ് ഏർപ്പെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ലക്ഷം രൂപവരെ വാർഷിക കുടുംബ വരുമാന പരിധിയിൽപെടുന്ന വിധവകളുടെ പെൺമക്കൾ, മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടികൾ എന്നിവർക്ക് വിവാഹ ധനസഹായവും നൽകും.
മറ്റ് പ്രഖ്യാപനങ്ങൾ
•െഎ.ടി.െഎകളിൽ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതി.
•ഗവ. കോളജുകളിലെ ക്ലാസ് മുറികൾ ഡിജിറ്റലാക്കും.
•പാതേയാരങ്ങളിൽ വേ സൈഡ് അമിനിറ്റീസ്. (ഇന്ധന സ്റ്റേഷൻ, വിശ്രമമുറി, റിപ്പയർ സെൻറർ, ഭക്ഷണശാല, കൺവീനിയൻസ് സ്റ്റോർ).
•സെമി എലിവേറ്റഡ് ആലപ്പുഴ--ചങ്ങനാശ്ശേരി പാത ഇൗ വർഷം.
•ഉരുക്കളുടെയും യാനങ്ങളുടെയും അറ്റകുറ്റപ്പണിക്ക് കൊല്ലം മെക്കാനിക്കൽ എൻജിനീയറിങ് വർക്ഷോപ് നവീകരിക്കും.
•അധിക ബെർത്ത് നിർമിച്ച് ബേപ്പൂർ തുറമുഖം വിപുലീകരിക്കും.
•അഴീക്കലിൽ ഗ്രീൻ ഫീൽഡ് തുറമുഖം, മണൽ ശുചീകരണ പ്ലാൻറ്.
•അടുത്ത വർഷം സോളാർ ഇലക്ട്രിക് റോ റോ സർവിസും ആംഫീബിയസ് ജലബസും.
•ചരക്കുനീക്കത്തിന് ബാർജ് സർവിസ്.
•ശുചിത്വസാഗരം കൂടുതൽ തുറമുഖങ്ങളിലേക്ക്.
•വനമേഖലയിലെ ചെക്പോസ്റ്റുകൾ സംയോജിത വനപരിശോധ താവളങ്ങളാക്കും.
•അഞ്ചുവർഷത്തിനകം ഡീസൽ ബസുകൾ പ്രകൃതി സൗഹൃദവാതകത്തിലേക്ക്
•തിരുവനന്തപുരം ഗ്രീൻസിറ്റിയാക്കും.
• 75 ഇടങ്ങളിൽ പി.പി.പി മാതൃകയിൽ വാഹനപരിശോധന സ്റ്റേഷനുകളും ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകളും.
•തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി.
•ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ്, സമഗ്ര ആരോഗ്യ ഇൻഷുറൻസ്.
•തിരുവനന്തപുരം പൂജപ്പുരയിൽ പാരാ സർജിക്കൽ-നേത്ര ചികിത്സ ഇൻസ്റ്റിറ്റ്യൂട്ട്.
•സാഹിത്യപ്രവർത്തക സഹകരണ സംഘം ജൂബിലി ഭാഗമായിസാഹിത്യ മ്യൂസിയം.
• പാലക്കാട്ട് സാംസ്കാരിക മ്യൂസിയം, കണ്ണൂരിൽ കൈത്തറി മ്യൂസിയം.
•എടയ്ക്കൽ ഗുഹ സംരക്ഷണ പദ്ധതി.
•ഫറോക്കിലും പുറക്കാട്ടും പുരാവസ്തു വകുപ്പ് പര്യവേക്ഷണം.
•തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ പുരാരേഖ-പൈതൃക കേന്ദ്രം.
•തിരുവനന്തപുരം ടാേഗാർ തിയറ്റർ ഇൻഫോ-കൾചറൽ ഹബ്ബാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.