മന്ത്രി ബിന്ദുവിന്റെ രാജിക്ക് മുറവിളി
text_fieldsതിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്ത് ഏറെ ഗൗരവമുള്ളതായതിനാൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വി.സിക്കും ഒരു നിമിഷംപോലും തുടരാന്‍ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവത്കരണത്തെക്കുറിച്ച് അഞ്ചര വര്‍ഷമായി പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുന്നതാണ് ഗവർണറുടെ കത്തെന്ന് ചെന്നിത്തല പറഞ്ഞു.
•ഗവർണറുടെ പരസ്യ വിമർശനം കേട്ടിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേ എന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. സർവകലാശാലകൾ സി.പി.എമ്മിെൻറ സ്വകാര്യ സ്വത്താണോ? മുഖ്യമന്ത്രി പദവിയുടെ അന്തസ്സിനൊത്ത് പ്രവർത്തിക്കണം. ഗവർണറുടെ അധികാരത്തെക്കുറിച്ച് തിരിച്ചറിവില്ലാത്ത വിധം അപമാനിച്ചതിന് യഥാർഥത്തിൽ ഗവർണറോട് മാപ്പു ചോദിക്കുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.
•കണ്ണൂരിന് പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതിഗുരുതരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
•നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് കത്ത് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഉന്നത വിദ്യാഭ്യാസരംഗെത്ത അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനമാണിത്. സര്‍ക്കാര്‍ തെറ്റുതിരുത്തി വി.സി നിയമനം ഉള്‍പ്പെടെ തെറ്റായ എല്ലാ നടപടികളും റദ്ദാക്കണം.
•സർവകലാശാലകളെ എ.കെ.ജി സെൻറർ ആക്കാനാണ് സർക്കാർ ശ്രമെമന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ച് ഗവർണർ അത് സംരക്ഷിക്കണം.
•ദേശീയതലത്തിൽ നരേന്ദ്രമോദി വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരിക്കുന്നതുപോലെ പിണറായി വിജയൻ മാർക്സിസ്റ്റ്വത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബെന്നി ബഹന്നാൻ എം.പി കുറ്റപ്പെടുത്തി.
•സ്വയംഭരണാവകാശം നിഷേധിച്ച് പിണറായി സർക്കാർ സർവകലാശാലകളെ പാർട്ടി ഉപശാലകളാക്കിയെന്ന് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡൻറ് കായിക്കര ബാബു പ്രസ്താവനയിൽ ആരോപിച്ചു.
•ചാൻസലറുടെ അധികാരം ഭരണഘടനദത്തമാണ്. അത് സർക്കാറിെൻറ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസ്സിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.