മദ്യനയം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി
text_fieldsതിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാർ നിരത്തിയ കണക്കുകളും അവകാശവാദങ്ങളും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. യു.ഡി.എഫ് മദ്യനയത്തിെൻറ ഫലമായി വ്യാജമദ്യം വൻതോതിൽ വ്യാപിെച്ചന്നും മദ്യത്തിെൻറ ഉപഭോഗം വർധിച്ചെന്നുമുള്ള കണ്ടെത്തലുകൾ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്.
2015-16, 2016-17 വർഷങ്ങളിൽ യഥാക്രമം 3,614 ലിറ്ററും 2,873 ലിറ്ററും വ്യാജസ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ്വകുപ്പിെൻറ കണക്കിൽ വ്യക്തമാണ്. എന്നാൽ 2013--14, 2014-15 വർഷങ്ങളിൽ യഥാക്രമം 34,843 ലിറ്റർ, 31,899 ലിറ്റർ വ്യാജസ്പിരിറ്റാണ് പിടിച്ചെടുത്തത്.
വ്യാജമദ്യം തടയുന്നതിൽ സർക്കാറും എക്സൈസ് വകുപ്പും പൂർണമായും പരാജയപ്പെെട്ടന്നോ വ്യാജമദ്യത്തിെൻറ വ്യാപനം കേരളത്തിൽ നടന്നിട്ടില്ലയെന്നോ ആണ് ഇത് വ്യക്തമാക്കുന്നത്. യഥാർഥ വസ്തുത സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു. യു.ഡി.എഫ് സർക്കാറിെൻറ മദ്യനയത്തിെൻറ ഫലമായി മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും കേസുകളും കൂടിയെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ, ഇക്കാലയളവിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവിൽ കാര്യമായ വർധനയൊന്നും ഉണ്ടായില്ല. 2015--16, 2016-17 സാമ്പത്തിക വർഷം പിടിച്ചെടുത്ത കഞ്ചാവിെൻറ അളവ് യഥാക്രമം 920 കിലോയും 921 കിലോയും മാത്രമാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്കെതിരെ ചുമത്തിയ 61,107 കേസുകളാണ് മറ്റ് ലഹരിവസ്തുക്കളുടെ വൻ വർധന എന്ന പേരിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫിെൻറ മദ്യനയം സംസ്ഥാനത്തിെൻറ വിനോദസഞ്ചാരമേഖലയിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻകുറവ് വരുത്തിയെന്നാണ് പുതിയ മദ്യനയത്തിലെ പരാമർശം. എന്നാൽ, സർക്കാറിെൻറ തന്നെ ഒരു വർഷത്തെ േപ്രാഗ്രസ് റിപ്പോർട്ടിൽ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ നിന്ന് തന്നെ കണക്കുകളിലെ പൊള്ളത്തരം വ്യക്തമാണെന്ന് കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.