ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒാർഡിനൻസിൽ ഒപ്പിടരുത്; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവർണറെ കാണും
text_fieldsപൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാണ് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെടുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ എന്നിവരുണ്ടാകും.
ലോകായുക്ത വിധികൾക്കെതിരെ അപ്പീല്‍ നൽകാനുള്ള നീക്കമാണെങ്കിൽ ആ അധികാരം ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. അല്ലാതെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണരും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു.
ഈ വിഷയത്തിൽ ഗവര്‍ണര്‍ ഇതിനകം നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒാർഡിനൻസിൽ സര്‍ക്കാരിനോട് ഗവർണർക്ക് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. നിയമസഭാ സമ്മേളനം വരെ തീരുമാനം നീട്ടിവയ്ക്ക്ക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.