കടകളിൽ പോകാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിപക്ഷം; വിഷയം സഭയിൽ ഉന്നയിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും കടകളിൽ പോകാൻ ആളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. പ്രായോഗികമായ നിർദേശങ്ങളല്ല സർക്കാർ ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കും. ക്രമപ്രശ്നമായിട്ടായിരിക്കും ഇത് സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരിക്കും ക്രമപ്രശ്നം അവതരിപ്പിക്കുക.
ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ആക്ഷേപം.
നേരത്തെ സംസ്ഥാനത്തെ വ്യാപാരികളും സമാനമായ ആക്ഷേപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പുതിയ കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചത്. ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത് പകരും രോഗികളുടെ എണ്ണമനുസരിച്ചാവും നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.