മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം (വിഡിയോ)
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച, യൂത്ത് ലീഗ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പിന്നീട് യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോൺഗ്രസ് പ്രർത്തകരും കലക്ടറേറ്റിലേക്ക് മാർച്ചുമായി എത്തിയിരുന്നു. കോഴിക്കോട് കണ്ണൂർ ദേശീയപാത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ യുവമോർച്ച പ്രവർത്തകർ ജലീലിെൻറ കോലം കത്തിച്ചു. മലപ്പുറം വളാഞ്ചേരിയിൽ കെ.ടി. ജലീലിെൻറ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി.സെക്രട്ടറിയറ്റിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മന്ത്രി സ്ഥാനം രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ യുവജനസംഘടനകൾ വ്യക്തമാക്കി.
മലപ്പുറം കുന്നുമ്മലിൽ മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു
യുവമോർച്ച പ്രതിഷേധത്തിൽ കോട്ടയത്ത് നേരിയ സംഘർഷം.യുവമോർച്ച പ്രവർത്തകൾ കോട്ടയം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷത്തിനടയാക്കി. തുടർന്ന് സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നീട് ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിൾ മാത്യൂ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
കെ.ടി. ജലീലിെൻറ വളാഞ്ചേരിയിലെ വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.