Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പീക്കറുടെ ഇടപെടലിൽ...

സ്​പീക്കറുടെ ഇടപെടലിൽ പ്രതിപക്ഷ പ്രതിഷേധം

text_fields
bookmark_border
സ്​പീക്കറുടെ ഇടപെടലിൽ പ്രതിപക്ഷ പ്രതിഷേധം
cancel

തിരുവനന്തപുരം: നിയമസഭയുടെ രണ്ടാം ദിനവും സ്​പീക്കറുടെ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം. സഭയിൽ രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനി​െട സ്​പീക്കർ ഇടപെട്ടതാണ്​ ​പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്​. ചോദ്യം ചോദിക്കുക എന്നത്​ സഭാംഗങ്ങളുടെ അവകാശമാണെന്നും അതിൽ​ സ്​പീക്കർ അസ്വസ്​ഥനാകുന്നത്​ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. 

പെട്രോൾ, ഡീസൽ വിലവർധന സംബന്ധിച്ച്​ ധനമന്ത്രിയോടുള്ള ചോദ്യത്തിനിടയിലാണ്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ ഇടപെട്ടത്​. നേരത്തെ, യു.ഡി.എഫ്​ അംഗം എൻ.എ ​െനല്ലിക്കുന്ന്​ സംസാരിച്ചപ്പോഴും സ്​പീക്കർ ഇടപെട്ടിരുന്നു. സ്​പീക്കറുടെ ​ൈകകടത്തലിൽ പ്രതിഷേധിച്ച്​ ചോദ്യം പൂർത്തിയാക്കാതെ പ്രതിപക്ഷ നേതാവ്​ സീറ്റിലിരുന്നു. 

എന്നാൽ, ചോദ്യം നീണ്ടുപോയതിനാലാണ്​ ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവിന്​ ചോദ്യം തുടരാമെന്നും സ്​പീക്കർ അറിയിച്ചതിനെ തുടർന്ന്​ ചെന്നിത്തല വീണ്ടും എഴുന്നേറ്റു. ഇന്ധന വില കുറക്കാനായി നികുതി ഇനിയും കുറക്കുമോ എന്ന ചോദ്യത്തിന്​ വില വർധനവുമായ ബന്ധപ്പെട്ട്​ സർക്കാറിന്​ കഴിയുന്നതെല്ലാം ചെയ്​തിട്ടുണ്ടെന്ന്​ തോമസ്​ ​െഎസക്​ മറുപടി നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaassemblykerala newsmalayalam news
News Summary - Opposition Protest in Assembly - Kerala News
Next Story