തീവ്രവാദി പരാമർശത്തിൽ ബഹളം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ തീവ്രവാദി പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. ‘ഞാൻ തീവ്രവാദിയാണോ മുഖ്യമന്ത്രി പറയൂ’ എെന്നഴുതിയ ബാഡ്ജും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ എത്തിയത്. തീവ്രവാദി പരാമർശത്തിൽ പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി നടത്തിയ പരാമർശം സഭക്കും സംസ്ഥാനത്തിനും അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്ത് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എ.കെ ബാലൻ ആരോപിച്ചു. സഭയിൽ ഉന്നയിക്കുന്ന പരാമർശങ്ങളെ സംബന്ധിച്ച് കെ.സി ജോസഫിെൻറ നോട്ടീസ് പരിഗണനയിലാണെന്നും അത്തരം കാര്യങ്ങൾ അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നത് കീഴ്‌വഴക്കമല്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അേതാടെ പ്രതിപക്ഷം ബഹളം തുടങ്ങി. മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി നടത്തിയ പ്രതിഷേധത്തിെനാടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
സഭ ബഹിഷ്കരിച്ച ശേഷം പ്രതിപക്ഷനേതാവ് വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പരാമർശം സഭയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. സഭക്കും സംസ്ഥാനത്തിനും അവഹേളനമുണ്ടാക്കുന്നതാണ് പരാമർശം. അതുകൊണ്ടാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ മുഖ്യമന്ത്രിയെ പ്രസംഗിക്കാർ അനുവദിച്ചത് തെറ്റായ കീഴ്വഴക്കമാണ്. സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണാ എന്ന ചോദ്യം ആലുവക്കാരെ അപമാനിക്കുന്നതാണ്. എം.എൽ.എമാരിൽ ആർക്കെങ്കിലും തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. െപാലീസിന് വീഴ്ചകൾക്ക് മേൽ വീഴ്ചകൾ സംഭവിച്ചതോടെ അത് മറച്ചുവെക്കാൻ ആടിനെ പട്ടിയാക്കുകയാണ്. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തീവ്രവാദ സ്വഭാവമുള്ളവരെ എന്നും ഉപയോഗിച്ചത് ഇടതുപക്ഷമാണെന്നും തീവ്രവാദത്തിന് എതിരായ യു.ഡി.എഫിെൻറ പോരാട്ടത്തിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.