വടക്കാഞ്ചേരി പീഡനം; പ്രതി സി.പി.എമ്മുകാരനാണെങ്കിലും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും –എ.കെ. ബാലന്‍
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുള്ളതിന്‍െറ പേരില്‍ സംരക്ഷണം നല്‍കില്ളെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിനുപോലും ആക്ഷേപമില്ലാത്തവിധം കേസന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. പ്രതി സി.പി.എമ്മുകാരനാണെങ്കിലും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. അത്തരക്കാരെ സംരക്ഷിക്കുന്നെന്ന് പ്രതിപക്ഷത്തിന് തോന്നുന്നെങ്കില്‍ അത് തിരുത്താനും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി അനില്‍ അക്കര നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുഴുവന്‍ പ്രതിപക്ഷാംഗങ്ങളും ഇറങ്ങിപ്പോയി.
അന്വേഷണത്തില്‍ അനാസ്ഥകാട്ടി യുവതിയെ അപമാനിച്ച പേരാമംഗലം സി.ഐയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അനില്‍ അക്കര സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്‍െറ മൊഴിയായി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കാമെന്ന മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തെ ക്ഷുഭിതരാക്കി. സഭയിലെ ഒരംഗം ഉത്തരവാദിത്തത്തോടെ കാര്യം പറയുമ്പോള്‍ അതിനെ നിസ്സാരമായി കാണുന്ന നടപടി ശരിയല്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും പറഞ്ഞു. പ്രതിപക്ഷബഹളം ശക്തമായതോടെ സ്പീക്കറും ഇടപെട്ടു. പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ച മന്ത്രി, അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ സര്‍ക്കാറിനെ അറിയിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ശാന്തമായത്.
വീട്ടമ്മയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊലീസിനെതിരെ അവര്‍ ആരോപണം ഉന്നയിച്ചത് കഴിഞ്ഞദിവസമാണ്. പുതിയ വെളിപ്പെടുത്തലിനത്തെുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്‍െറ യശസ്സിനും അന്തസ്സിനും നിരക്കാത്ത സംഭവങ്ങളെ ഗൗരവമായാണ് കാണുന്നത്. കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെയുള്ളവ വര്‍ധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
കേസന്വേഷണത്തിന്‍െറ മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തുകയും വീട്ടമ്മയെ കൂടുതല്‍ അപമാനിക്കുകയും ചെയ്ത പേരാവൂര്‍ സി.ഐ കുറ്റക്കാരനല്ളെന്ന് നിലപാടെടുത്ത ഗുരുവായൂര്‍ എ.സി.പിയെ അന്വേഷണച്ചുമതല ഏല്‍പിച്ചതിനെ അനില്‍ അക്കര ചോദ്യംചെയ്തു. പരാതിയുമായി വീട്ടമ്മ തന്‍െറ മുന്നില്‍ എത്തിയിരുന്നു. അതിനത്തെുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ വിഷയം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും സി.പി. എം ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മൂന്ന് സി.പി.എം കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു ഗള്‍ഫില്‍ പോയിട്ടും പ്രതികളുടെ ഭീഷണി തുടര്‍ന്നതോടെയാണ് വീട്ടമ്മ മടങ്ങിവന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പേരാമംഗലം സി.ഐ, ഗുരുവായൂര്‍ എ.സി.പി, തൃശൂര്‍ സിറ്റി കമീഷണര്‍, സി.പി.എം ആഭിമുഖ്യമുള്ള വനിതാ അഭിഭാഷക എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് അനില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് നേതൃത്വം ഭയക്കുന്നെന്ന് അനില്‍ അക്കര എം.എല്‍.എ. അതിനാല്‍ ഇരക്ക് നീതിലഭിക്കുന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയര്‍ പ്രദേശത്തെ ഗുണ്ടാമാഫിയകളുമായി ബന്ധമുള്ളവരും രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ്.
'തൃശൂര്‍ പൊലീസില്‍നിന്ന് നീതിലഭിക്കില്ല’
യുവതിയുടെ പരാതിയില്‍ പരാമര്‍ശിച്ച കൗണ്‍സിലര്‍ ബാലകൃഷ്ണന്‍ രണ്ടുദിവസംമുമ്പ് നിയമസഭാ കോംപ്ളക്സിലത്തെിയിരുന്നു. ഇയാള്‍ സി.പി.എമ്മിലെ ഒരു മന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി. ഇതിനെക്കുറിച്ചും അന്വേഷണം വേണം.
കഴിഞ്ഞ ആഗസ്റ്റ് 13ന് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ യുവതി പരാതി നല്‍കിയതിനൊപ്പം അതിന്‍െറ പകര്‍പ്പ് മുഖ്യമന്ത്രിക്ക് അയച്ചിരുന്നതായും അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.