Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീം – 2024 മൂന്നാം...

കീം – 2024 മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്

text_fields
bookmark_border
കീം – 2024 മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്
cancel

തിരുവനന്തപുരം: എഞ്ചിനീയറിങ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തിൽ സമർപ്പിച്ച ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്ട്‌മെന്റിനായി നൽകിയിരുന്ന ഓപ്ഷനുകൾ എല്ലാം റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ എഞ്ചിനീയറിങ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവർ പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട് ഘട്ടങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതുവരെ അലോട്ട്‌മെന്റ് നടപടികളിൽ പങ്കെടുക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്ത് മൂന്നാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമാണ്.

മുൻ വർഷങ്ങളിലേതു പോലെ ഓപ്ഷൻ കൺഫർമേഷൻ മാത്രം നടത്തിയാൽ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ആർക്കിടെക്ചർ കോഴ്‌സിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ആയതിനാൽ അവരുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഈ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കണമെങ്കിൽ വിദ്യാർത്ഥികൾ ആവശ്യമായ കോളജുകൾ നിർബന്ധമായും സെലക്ട് ചെയ്ത് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഇവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമല്ല.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർഥികൾ അവരുടെ Candidate Portal ൽ Application Number ഉം Password ഉം നൽകി ലോഗിൻ ചെയ്യേണ്ടതാണ്. ലോഗിൻ പേജിൽ കാണുന്ന 'Option Registration' എന്ന മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ Fee Payment Page ലഭ്യമാകും. ബാധകമായ രജിസ്‌ട്രേഷൻ ഫീസ് വിവരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്. ആർക്കിടെക്ചർ മാത്രം ഓപ്ഷൻ നൽകുന്നവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. അവർക്ക് 'Proceed' ബട്ടൺ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ പേജിൽ പ്രവേശിക്കാവുന്നതാണ്.

എഞ്ചിനീയറിങ് / ഫാർമസി / എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകുന്നവർ ആവശ്യമായ ഫീസ് ഒടുക്കി കൺഫർമേഷൻ പേജിൽ പ്രവേശിച്ച് രജിസ്‌ട്രേഷന് പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ കൺഫർമേഷൻ പേജിൽ നൽകിയിരിക്കുന്ന 'CONFIRM' ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ വിദ്യാർഥികൾക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലെ ഇടതു പാനലിൽ നൽകിയിട്ടുള്ള കോളജ്/കോഴ്‌സ് സെലക്ട് ചെയ്യേണ്ടതും ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിന്റെ വലതു പാനലിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കോളജ്/കോഴ്‌സ് മുൻഗണനാ ക്രമം അനുസരിച്ച് ക്രമീകരിക്കേണ്ടതുമാണ്. ക്രമീകരണം പൂർത്തിയായാൽ 'SAVE' ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ സേവ് ചെയ്യേണ്ടതാണ്. തുടർന്ന് option list ന്റെ പ്രിന്റ് എടുക്കുകയോ, സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യേണ്ടതും ആഗ്രഹിച്ച മുൻഗണനാ ക്രമം അനുസരിച്ചാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്.

ഈ ഘട്ടത്തിൽ നൽകിയ ഓപ്ഷനുകൾ അനുസരിച്ച് അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്ട്‌മെന്റ് (എഞ്ചിനീയറിംഗ്/ ഫാർമസി രണ്ടാംഘട്ടത്തിലെ അലോട്ട്‌മെന്റും, ആർക്കിടെക്ചറിന്റെ ഒന്നാംഘട്ടത്തിലെ അലോട്ട്‌മെന്റും) റദ്ദാകുന്നതാണ്. നിലവിൽ എഞ്ചിനീയറിങ് / ഫാർമസി / ആർക്കിടെക്ചർ പ്രവേശനത്തിലിരിക്കുന്ന വിദ്യാർഥികൾക്ക് എം.ബി.ബി.എസ് / ബി.ഡി.എസ് അലോട്ട്‌മെന്റ് ലഭിച്ചാൽ അവരുടെ എഞ്ചിനീയറിങ് / ഫാർമസി / ആർക്കിടെക്ചർ അലോട്ട്‌മെന്റുകൾ റദ്ദാകുന്നതാണ്. പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളജ്/കോഴ്‌സിൽ വിദ്യാർഥി പ്രവേശനം നേടേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 2024 ആഗസ്റ്റ് 22, 24 എന്നീ തീയതികളിലെ വെബ് സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Option registration for KEEM2024 Phase III allotment
News Summary - Option registration for KEEM – 2024 Phase III allotment is mandatory
Next Story