Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ: ഇന്ന് നാലു...

മഴ: ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
rain
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ന്നു. അ​ടു​ത്ത അ​ഞ്ചു ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാണ്.

വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ രൂ​പം​കൊ​ണ്ട ന്യൂ​ന മ​ർ​ദ പാ​ത്തി​യു​ടെ‍യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തി​നു സ​മീ​പം രൂ​പം​കൊ​ണ്ട ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ​യും സ്വാ​ധീ​ന​ഫ​ല​മാ​യാണിത്.

ഇന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orange alertrain update
News Summary - orange alert in four districts today
Next Story