Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാറഞ്ച്​ അലർട്ട്​:...

ഒാറഞ്ച്​ അലർട്ട്​: ദേശീയ ദുരന്ത സേന ഇടുക്കിയിൽ

text_fields
bookmark_border
ഒാറഞ്ച്​ അലർട്ട്​: ദേശീയ ദുരന്ത സേന ഇടുക്കിയിൽ
cancel

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്  തു​റ​ന്നു​വി​ടേ​ണ്ടി​വ​ന്നാ​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ദു​ര​ന്ത സേ​ന​യു​ടെ ഒ​രു സം​ഘം ​െച​ന്നൈ ആ​റ​ക്കോ​ണ​ത്തു​നി​ന്ന്​ ഇ​ടു​ക്കി​യി​ലെ​ത്തി. ക്യാ​പ്റ്റ​ൻ പി.​കെ. മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന 46അം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഏ​തു​സാ​ഹ​ച​ര്യ​ത്തി​ലും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണി​വ​ർ. പൈ​നാ​വ് ഗ​വ. യു.​പി ജി​ല്ല സ്​​കൂ​ളി​ലാ​ണ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ആ​ലു​പ്പു​ഴ​യി​ലും തൃ​ശൂ​രും ഓ​രോ സം​ഘം കൂ​ടി എ​ത്തി​യി​ട്ടു​ണ്ട്. ഫൈ​ബ​ർ ബോ​ട്ട്, ലൈ​ഫ് ജാ​ക്ക​റ്റ്, വ​ലി​യ മ​ര​ങ്ങ​ൾ​വ​രെ മു​റി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ട്ട​ർ, വ​ടം, ഐ.​ആ​ർ.​ബി ബോ​ട്ട്, ഒ.​ബി.​എം ബോ​ട്ട് എ​ന്നി​വ​യും  കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ക​ല​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​വ​ശ്യ​മാ​യ  ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ടീം ​ക്യാ​പ്റ്റ​ൻ പ​റ​ഞ്ഞു.
 

ശബരിഗിരി പദ്ധതി: സംഭരണികളിൽ 92.32 ശതമാനം ജലം
ചി​റ്റാ​ർ: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ വ​ൻ​തോ​തി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത്​ ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും ചെ​റി​യ മ​ഴ​യി​ൽ ഓ​രോ ദി​വ​സ​വും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ​്​​ച​ത്തെ ജ​ലം 92.32 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സം വെ​റും 21.01 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ളും 72 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്. തി​ങ്ക​ളാ​ഴ​്​​ച പ​മ്പ​യി​ൽ 21 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ൽ 16 മി​ല്ലി​മീ​റ്റ​റും മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​യ 981.45 മീ​റ്റ​ർ ശേ​ഷി​യു​ള്ള ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ  979.63 മീ​റ്റ​റും 986.66 മീ​റ്റ​ർ ശേ​ഷി​യു​ള്ള കൊ​ച്ചു​പ​മ്പ അ​ണ​ക്കെ​ട്ടി​ൽ 984. 05 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. മൂ​ഴി​യാ​ർ ശ​ബ​രി​ഗി​രി പ​വ​ർ ഹൗ​സി​ലെ ആ​റ് ജ​ന​റേ​റ്റ​റു​ക​ളി​ൽ നാ​ലെ​ണ്ണം പീ​ക് ലോ​ഡ്​ സ​മ​യ​ത്ത് ആ​വ​ശ്യാ​നു​സ​ര​ണം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 
അ​ഞ്ചാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. നാ​ലാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ ബ്രേ​ക്ക് ഡൗ​ൺ ആ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 5.5 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ചെറുതോണി പാലത്തിനടിയിലെ  തടസ്സങ്ങൾ നീക്കിത്തുടങ്ങി
ചെ​റു​തോ​ണി: അ​ണ​െ​ക്ക​ട്ട്​ തു​റ​ന്നാ​ൽ വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ, ചെ​റു​തോ​ണി പാ​ല​ത്തി​ന​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ച​ളി​യും ക​ല്ലും നീ​ക്കി​ത്തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി പാ​ലം ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ അ​ടി​യി​ലെ ദ്വാ​ര​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 1992ൽ ​ഡാം തു​റ​ന്ന​പ്പോ​ൾ അ​ന്ന​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ പു​തി​യ പാ​ലം നി​ർ​മി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ, പ​ല​രും മാ​റി ഭ​രി​ച്ചെ​ങ്കി​ലും ചെ​റു​തോ​ണി പാ​ല​ത്തി​നു​മാ​ത്രം മാ​റ്റ​മു​ണ്ടാ​യി​ല്ല. ചെ​റു​തോ​ണി​യി​ൽ​നി​ന്ന്​ ക​ട്ട​പ്പ​ന​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഈ ​പാ​ലം വ​ഴി സ​ഞ്ച​രി​ക്ക​ണം. 

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഡാം ​നി​ർ​മി​ച്ച​പ്പോ​ൾ​ ഉ​ണ്ടാ​ക്കി​യ ച​പ്പാ​ത്തു​പോ​ലു​ള്ള പാ​ല​ത്തി​ന് കൈ​വ​രി​ക​ളി​ല്ല. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ പ​ല​ത​വ​ണ​യു​ണ്ടാ​യി. അ​ഞ്ചോ​ളം പേ​ർ മ​രി​ച്ചു. ഇ​പ്പോ​ൾ ഡാം ​തു​റ​ന്നാ​ൽ ചെ​റു​തോ​ണി പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി നാ​ശ​ന​ഷ്​​ട​ങ്ങ​ളു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsidukki damcheruthoniOrange Alert
News Summary - Orange Alert: National Disaster Management - Idukki- Kerala news
Next Story