പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27
text_fieldsതിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 27 പേർ. ഇടുക്കി കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ സച്ചുവിെൻറയും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപെട്ട് കാണാതായ ഝാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിെൻറയും (31) മൃതദേഹമാണ് തിങ്കളാഴ്ച ലഭിച്ചത്.
ഈ മാസം 11 മുതൽ ആരംഭിച്ച മഴക്കെടുതിയെതുടർന്ന് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളിലെ 9422 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്.
80 ദുരിതാശ്വാസ ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2191 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 37 ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2355 പേരും ആലപ്പുഴയിൽ 41 ക്യാമ്പുകളിലായി 584 കുടുംബങ്ങളിലെ 2154 പേരെയും പാർപ്പിച്ചിട്ടുണ്ട്. 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതിനിടെ, ധനസഹായ വിതരണം ഊർജിതപ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. കൃഷിനാശത്തിെൻറ വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കാനും ഉന്നതതലയോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. കേരള ഷോളയാർ ഡാം രാവിലെ പത്തിന് തുറന്നിട്ടുണ്ട്. ചാലക്കുടിയിൽ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്.
Live Updates
- 18 Oct 2021 10:50 AM IST
വീട് തകർന്നു
തൃശൂർ അളഗപ്പനഗർ മണലിപ്പുഴയിൽ വെള്ളം ഉയരുന്നു. ഒരു വീട് തകർന്നു. മറ്റൊരു വീട് ഭാഗികമായി തകർന്നു. മാടക്കത്തറയിലും വെള്ളം കയറി.
- 18 Oct 2021 10:28 AM IST
പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലത്തിൽ വിള്ളലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
- 18 Oct 2021 10:25 AM IST
തെൻമല പരപ്പാർ ഡാമിന്‍റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. ഷട്ടറുകൾ തുറന്നു.
കല്ലടയാറിൽ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി.
- 18 Oct 2021 9:33 AM IST
തിരുവല്ലയിൽ എം.സി റോഡിൽ കാറുൾപ്പെടെ ചെറുവാഹനങ്ങൾക്ക് വിലക്ക്. ജലനിരപ്പ് ഉയരുന്ന പന്തളം, മുടിയൂർക്കോണം പ്രദേശത്തുനിന്ന് കാറുകൾ ലോറിയിൽ മാറ്റുന്നു.
- 18 Oct 2021 9:28 AM IST
മഴക്കെടുതിയും ഡാമുകൾ തുറക്കുന്നതും സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
- 18 Oct 2021 8:57 AM IST
ഷോളയാര്‍ ഡാം രാവിലെ പത്തിന് തുറക്കും
കേരള ഷോളയാര്‍ ഡാം തിങ്കളാഴ്ച രാവിലെ പത്തിന് തുറക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
- 18 Oct 2021 8:22 AM IST
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
- 18 Oct 2021 8:09 AM IST
വിജയ് സാക്കറെ നോഡൽ ഓഫിസർ
തിരുവനന്തപുരം: മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെ നിയോഗിച്ചു. പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ നിർവഹിക്കുകു നോഡൽ ഓഫിസർ ആംഡ് പൊലീസ് ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി കെ. പത്മകുമാർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.