വിരമിക്കൽ ആനുകൂല്യങ്ങൾ തട്ടിയെടുത്തെന്ന പരാതി: എ.ഡി.ജി.പി ശ്രീജിത്തിനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
text_fieldsമൂവാറ്റുപുഴ: വിരമിക്കൽ ആനുകൂല്യങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ എ.ഡി.ജി.പി ശ്രീജിത്തിന് എതിരെ പുനരന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളി.
ആറ് അക്കൗണ്ടുകള്‍ വഴി ശ്രീജിത്ത് നിരവധി പണമിടപാട് നടത്തിയെന്ന ആരോപണത്തിൽ തുടരന്വേഷണം വേണമെന്നാണ് ഉത്തരവിട്ടത്. ഒൻപത് അക്കൗണ്ടുകളിൽ മൂന്നെണ്ണത്തിൽ ഒഴികെ ആറ് അക്കൗണ്ടുകളിൽ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.