വർക്കല എസ്.ആർ മെഡിക്കൽ കോളജ് വിദ്യാർഥികെള പുനർവിന്യസിച്ച് ഉത്തരവ്
text_fieldsതിരുവനന്തപുരം: ഒന്നര വർഷത്തെ നിയമപോരാട്ടത്തിനുശേഷം വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ മറ്റ് മൂന്ന് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി സർക്കാർ ഉത്തരവ്.
തൊടുപുഴ ബിലീവേഴ്സ് ചർച്ച്, കാരക്കോണം സി.എസ്.െഎ, വയനാട് ഡി.എം വിംസ് മെഡിക്കൽ കോളജുകളിലേക്കാണ് വിദ്യാർഥികളെ മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്.
മൂന്ന് കോളജുകളിലേക്കും 33 വീതം വിദ്യാർഥികളെയാണ് മാറ്റിയത്. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടി. വിദ്യാർഥികൾ അടച്ച ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫീ െറഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണം. വിദ്യാർഥികൾ ഇൗ മാസം 27നകം പുതിയ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
മതിയായ സൗകര്യങ്ങളില്ലാതെ ആരംഭിച്ച എസ്.ആർ മെഡിക്കൽ കോളജിലെ ഏക ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികൾക്കാണ് മറ്റ് കോളജുകളിൽ തുടർപഠന സൗകര്യമൊരുങ്ങിയത്. കോളജിലെ അസൗകര്യങ്ങൾക്കെതിരെ 2015-16 ബാച്ചിലെ വിദ്യാർഥികളാണ് രംഗത്തുവന്നത്.
മെഡിക്കൽ കൗൺസിൽ അംഗീകാരം പുതുക്കി നൽകാത്തതിനാൽ കോളജിൽ പിന്നീട് വിദ്യാർഥി പ്രവേശനം നടന്നിരുന്നില്ല. മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ സർവകലാശാലയെയും കബളിപ്പിക്കാൻ വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും വാഹനത്തിൽ എത്തിക്കുന്നതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് വിദ്യാർഥികൾ കോളജിനെതിരെ രംഗത്തുവന്നത്.
കോളജ് മാറ്റം ആവശ്യപ്പെട്ട് വിദ്യാർഥികൾ കോടതിയെ സമീപിക്കുകയും മെഡിക്കൽ കൗൺസിലിന് പരാതി നൽകുകയും ചെയ്തിരുന്നു. മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും നടത്തിയ പരിശോധനകളിൽ കോളജിൽ അടിസ്ഥാന സൗകര്യമില്ലെന്നും വിദ്യാർഥികളെ മാറ്റണമെന്നും ശിപാർശ ചെയ്തിരുന്നു.
ഇത് പരിഗണിച്ചാണ് വിദ്യാർഥികളെ മാറ്റാൻ ഹൈകോടതി ഉത്തരവിട്ടത്. വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ സന്നദ്ധത അറിയിച്ച മൂന്ന് കോളജുകളിലേക്ക് ഒാപ്ഷൻ ക്ഷണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇവരെ പുനർവിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.