Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹസ്യാന്വേഷണ വിഭാഗം...

രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കാൻ വനംവകുപ്പിന്റെ ഉത്തരവ്

text_fields
bookmark_border
രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കാൻ വനംവകുപ്പിന്റെ ഉത്തരവ്
cancel

തിരുവനന്തപുരം: രഹസ്യാന്വേഷണ വിഭാഗം (ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെൽ) രൂപീകരിക്കാൻ വനംവകുപ്പിന്റെ ഉത്തരവ്. വനംവന്യജീവി മേഖലയിലെ കുറ്റകൃത്യങ്ങൾ ഫലപ്രഥമായി ഇല്ലായ്മ ചെയ്യുന്നതിനും ഇന്റലിജൻസിൻറെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഓരോ വനം സർക്കിളിലും വിവര ശേഖരണത്തിനായി രഹസ്യാന്വേഷണ സെൽ രൂപീകരിക്കുന്നതിന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 2019 സെപ്തംബറിൽ ശിപാർശ സമർപ്പിച്ചിരുന്നു.

കത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൽ രഹസ്യ വിവര ശേഖരണത്തിനായി, സതേൺ, ഹൈറേഞ്ച്, സെൻട്രൽ, ഈസ്റ്റേൺ, നോർത്തേൺ എന്നീ അഞ്ചു വനം സർക്കിളുകളിലും ഫോറസ്റ്റ് രഹസ്യാന്വേഷണ സെൽ രൂപീകരിച്ചാണ് ഉത്തരവ്. ഓരോ സർക്കിൾതല രഹസ്യാന്വേഷണ സെല്ലിൽ അഞ്ചുവീതം ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരെ രഹസ്യ വിവര ശേഖരണത്തിനായി നിയോഗിക്കാനാണ് ഉത്തരവ്.

രഹസ്യവിവര ശേഖരണത്തിൽ കഴിവും അഭിരുചിയുമുള്ള ജീവനക്കാരെ അവരവരുടെ ഓഫീസുകളിൽ നിലനിർത്തിക്കൊണ്ട് രഹസ്യവിവര ശേഖരണത്തിനായി നിയോഗിക്കേണ്ടതാണെന്നും ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലേക്ക് ജീവനക്കാരെ പ്രത്യേകമായി നിയമിക്കുകയോ അല്ലെങ്കിൽ പുനർ വിന്യാസം, അന്യത്ര സേവനം എന്നിവ വഴിയോ നിയമിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അതാത് സർക്കിൾ തലവനാണ് ജീവനക്കാരെ ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവ് ഇറക്കേണ്ടത്. ഇപ്രകാരം നിയോഗിക്കപ്പെടുന്ന ജീവനക്കാർ അവർ ഏതു ഓഫീസിൽ ആണോ നിലവിൽ ജോലി ചെയ്യുന്നത് അതെ ഓഫീസിൽ തുടർന്നുകൊണ്ട് രഹസ്യ വിവര ശേഖരണം നടത്തേണ്ടതാണ്.

സ്ലീപ്പർ സെല്ലിലെ ജീവനക്കാരൻറെ സ്ഥലം മാറ്റം അയാളുടെ ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ പ്രവർത്തനങ്ങളെ ബാധിക്കില്ല. സ്ലീപ്പർ സെല്ലിൽ നിയോഗിക്കപ്പെട്ട ജീവനക്കാരന്റെ രഹസ്യ വിവര ശേഖരണവുമായി ബന്ധപ്പെട്ട ജോലികളുടെ നിർദേശവും നിയന്ത്രണവും ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിൽ നിന്നായിരിക്കും.

സ്ലീപ്പർ സെല്ലിലെ ജീവനക്കാർ ശേഖരിക്കുന്ന രഹസ്യ വിവരങ്ങൾ യഥാസമയം ഫോറസ്റ്റ് ഇൻറലി‌ജൻസ് സെല്ലിലേക്ക് റിപ്പോർട്ട് ചെയ്യണം. ഈ വിവരം മറ്റേതെങ്കിലും ഉദ്യോഗസ്ഥനുമായി പങ്കുവെക്കാൻ പാടില്ല. സർക്കിൾ തല സ്ലീപ്പർ സെൽവഴി ശേഖരിച്ച രഹസ്യ വിവരങ്ങൾ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ നിശ്ചിത ഇടവേളകളിൽ ബന്ധപ്പെട്ട സർക്കിൾ മേധാവിക്ക് കൈമാറണം.

സ്ലീപ്പർ സെൽ ജീവനക്കാരൻറെ ഡ്യൂട്ടി, അവധി എന്നിവ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ പരിധിയിലായിരിക്കും. സ്ലീപ്പർ സെല്ലിൽ നിയോഗിക്കപ്പെട്ട ജീവനക്കാരൻ തൃപ്തികരമായി ജോലി ചെയ്യുന്നുണ്ടോയെന്ന വിവരം ഇവർ സമർപ്പിക്കുന്ന രഹസ്യ വിവരങ്ങളുടെ എണ്ണം, വൈവിധ്യം, ഗുണനിലവാരം, കൃത്യത എന്നിവയിലൂടെ ഫോറസ്റ്റ് ഇൻറലിജൻസ് സെല്ലിൽ പരിശോധിക്കണം. വിവരം ശേഖരിക്കുന്നതിൽ നിലവാരം പുലർത്താത്ത ജീവനക്കാരെ ഒഴിവാക്കാൻ ശുപാർശ ചെയ്യേണ്ടതുമാണ്.

സ്ലീപ്പർ സെല്ലിൽ ഒരു ജീവനക്കാരനെ ഒരു വർഷത്തേക്കാണ് നിയോഗിക്കേണ്ടത്. ഇദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമാണെങ്കിൽ പരമാവധി മൂന്നു വർഷം വരെ ഓരോ വർഷമായി ദീർഘിപ്പിച്ചു നൽകാം. രഹസ്യ വിവര ശേഖരണത്തിൽ അനിതരസാധാരണമായ കഴിവു ഏതെങ്കിലും ജീവനക്കാരൻ പ്രകടിപ്പിച്ചാൽ അദ്ദേഹത്തിന്റെ കഴിവ് വകുപ്പിന് പ്രയോജനപ്പെടുത്താൻ ഫോറസ്റ്റ് ഇൻറലിജൻസ് മേധാവിയുടെ ശുപാർശ പ്രകാരം ഓരോ വർഷമായി പരമാവധി അഞ്ചു വർഷം വരെ സേവനം ദീർഘിപ്പിച്ചു നൽകാം.

ഓരോ വർഷവും മാർച്ച് 15-നു മുമ്പായി ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തലും ശുപാർശയും ഫോറസ്റ്റ് ഇന്റലിജൻസ് അസിസ്റ്റന്റ് കൺസർവേറ്റർ തയ്യാറാക്കി ഫോറസ്റ്റ് ഇന്റലിജൻസ് തലവൻ വഴി ബന്ധപ്പെട്ട സർക്കിൾ തലവൻമാർക്കു നൽകണം.

സ്ലീപ്പർ സെൽ ആരംഭിച്ചു കഴിഞ്ഞാൽ അതിന്റെ പ്രവർത്തനം പരിശോധിച്ചു കാര്യക്ഷമമാണെന്ന് ബോധ്യപ്പെട്ടാൽ ഓരോ സർക്കിൾ തല സ്ലീപ്പർ സെല്ലിലേക്കും തസ്തിക ബാധകമാക്കാതെ രഹസ്യ വിവരണ ശേഖരണത്തിലെ കഴിവും അഭിരുചിയും താത്പര്യവും കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെ നിയോഗിക്കാമെന്നാണ് വനംവകുപ്പിന്റെ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentIntelligence Sleeper Cell
News Summary - Order of forest department to form intelligence unit
Next Story