നിപ: ട്രൈബൽ യൂനിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു -മന്ത്രി
text_fieldsതിരുവനന്തപുരം: മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ഇന്ദിരഗാന്ധി നാഷണൽ ട്രൈബൽ യൂനിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവിന്‍റെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം.
മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂനിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക മന്ത്രി ഡോ. ബിന്ദു അറിയിക്കുകയും ചെയ്തു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവകലാശാലയിൽ പഠിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം.
അവിടം കൺടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരിക്കെ സർവകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാമ്പസിലെ പഠിതാക്കളിൽ അനാവശ്യ ഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ - മന്ത്രി ബിന്ദു കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.