കെ ടെറ്റ് നേടിയ അധ്യാപകർക്ക് പ്രൊബേഷനും ഇൻക്രിമെൻറും അനുവദിക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സർക്കാർ ദീർഘിപ്പിച്ചുനൽകിയ സമയപരിധിക്കുള്ളിൽ സ്കൂൾ അധ്യാപക യോഗ്യത (കെ ടെറ്റ്) പരീക്ഷ വിജയിച്ച അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കാനും ഇൻക്രിമെൻറ് അനുവദിക്കാനും അനുമതി നൽകി സർക്കാർ ഉത്തരവ്. കെ ടെറ്റ് യോഗ്യതയില്ലാതെ സർവിസിൽ പ്രവേശിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇവരുടെ പ്രൊബേഷൻ, ഇൻക്രിമെൻറ് വിഷയങ്ങളിൽ പിന്നീട് ഉത്തരവിറക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. 2012 ജൂൺ ഒന്ന് മുതൽ െറഗുലർ ഒഴിവിൽ നിയമിതരാകുന്ന എയ്ഡഡ് അധ്യാപകർക്കാണ് കെ ടെറ്റ് നിർബന്ധമാക്കിയിരുന്നത്.
വിവിധ ഉത്തരവുകളിലൂടെ യോഗ്യത നേടുന്നതിന് നിലവിലുള്ള അധ്യാപകർക്ക് സമയപരിധി നീട്ടിനൽകിയിരുന്നു. ഏറ്റവും ഒടുവിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2019 -20 വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് കെ ടെറ്റ് പാസാകുന്നതിന് 2020 -21 അധ്യയന വർഷാവസാനം വരെ സമയം നീട്ടിനൽകിയിരുന്നു.
ഇൗ സമയപരിധിക്കുള്ളിൽ യോഗ്യത നേടിയ നൂറുകണക്കിന് അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപനവും ഇൻക്രിമെൻറും അനുവദിച്ചിരുന്നില്ല. ഇതിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) അധ്യായം 16 എ പ്രകാരം പരിഗണിച്ച് തീർപ്പാക്കാൻ അനുമതി നൽകി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.