പാട്ടക്കുടിശ്ശിക വരുത്തിയ എക്സ് സർവീസ് മെൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭൂമിയുടെ പാട്ടം റദ്ദ് ചെയ്യാൻ ഉത്തരവ്
text_fieldsകോഴിക്കോട് : പാട്ടക്കുടിശ്ശിക വരുത്തിയ എക്സ് സർവീസ് മെൻസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കവടിയാറിലെ 45.36 സെ ന്റ് ഭൂമിയുടെ പാട്ടം റദ്ദ് ചെയ്യാൻ ഉത്തരവ്. ലാൻഡ് റവന്യൂ കമീഷണർ ഡോ. എ.കൗശികന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് ഉത്തരവിട്ടത്.
തിരുവനന്തപുരം ജില്ലയിൽ കവടിയാർ വില്ലേജിൽ സർവേ 2243/2 ലെ ഭൂമിയാണ് 73.61 സെൻറി ഭൂമിയും കെട്ടിടവുമാണ് നേരത്തെ എക്സ്-സർവീസ് മെൻസ് കോ-ഓപ്പറേറ്റീവ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് അനുവദിച്ചത്. ഈ 73.61 സെൻറ് സർക്കാർ ഭൂമിയിൽ നിന്ന് 28.243 സെൻറ് ഭൂമി സംസ്ഥാന ബീവറേജസ് കോർപ്പറേഷന് ആസ്ഥാനമന്ദിരം പണിയുന്നതിനായി നിലവിലെ കമ്പോളവില നൽകി പതിച്ചു നൽകാൻ അനുമതി നൽകി ഉത്തരവായിരുന്നു.
ഈ ഉത്തരവ് പ്രകാരം എക്സ്-സർവീസ് മെൻസ് കോ-ഓപ്പറേറ്റീവ് വുഡ് ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രവർത്തനത്തിന് പ്രതിമാസം 1,000 രൂപ ഫീസ് നിരക്കിൽ, പകരം സൗകര്യപ്രദമായ സ്ഥലം ലഭ്യമാകുന്നതുവരെയോ, പരമാവധി 30 വർഷത്തേക്കോ, ഇതിൽ ആദ്യം ഏതുവരുന്നുവോ അതുവരെ എന്ന വ്യവസ്ഥയിൽ 45.367 സെൻറ് സ്ഥലവും കെട്ടിടവും ലൈസൻസ് വ്യവസ്ഥയിലാണ് അനുവദിച്ചത്.
ഈ സ്ഥാപനം 2013 വരെ മാത്രമാണ് പാട്ടവാടക അടച്ചത്. അതിനുശേഷം പാട്ടവാടക അടച്ചിരുന്നില്ല. അതിനാൽ സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ലൈസൻസ് വ്യവസ്ഥ റദ്ദ് ചെയ്യുന്നതിന് ലാന്റ് റവന്യൂ കമീഷണർ ശിപാർശ ചെയ്തിരുന്നു. സാംസ്ക്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 2023 മെയ് അഞ്ചിന് ചേർന്ന യോഗത്തിൽ എക്സ് സർവീസ് മെൻസ് കോ-ഓപ്പറേറ്റീവ് വുഡ് ഇൻഡസ്ട്രീസുമായി ഹിയറിങ് നടത്തി പാട്ടകരാർ റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കുന്നതിന്, അനന്തരനടപടി സ്വീകരിക്കുന്നതിന് റവന്യൂവകുപ്പിന് നിർദേശം നൽകി.
2023 ജൂൺ 30 ന് ഈ സ്ഥാപനത്തിന്റെ ഭാരവാഹികളുമായി റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഹിയറിങ് നടത്തി. സ്ഥാപനത്തിൽ എടുത്തു പറയത്തക്ക ഒരു പ്രവർത്തനവും ഇല്ലാത്ത സാഹചര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ (പരമാവധി മൂന്ന്) പകരം സ്ഥലം കണ്ടെത്താൻ സ്ഥാപന സെക്രട്ടറിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലാൻഡ് റവന്യൂ കമീഷണർ ഈ സ്ഥാപനത്തിന് സർക്കാർ ഭൂമി 2010 ൽ പാട്ടത്തിന് നൽകിയ ഉത്തരവ് റദ്ദുചെയ്യണമെന്ന് 2024 ഫെബ്രുവരിയിൽ ശിപാർശ നൽകി. ഇക്കാര്യത്തിൽ തിരുവനന്തപുരം കലക്ടർ തുടർ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.