കീഴടങ്ങിയ മാവോയിസ്റ്റിന് എറണാകുളത്ത് വീട് നൽകാൻ ഉത്തരവ്
text_fields
കോഴിക്കോട് : കീഴടങ്ങിയ മാവോയിസ്റ്റിന് എറണാകുളത്ത് വീട് നൽകാൻ ഉത്തരവ്. സി.പി.ഐ മാവോയിസ്റ്റ് പാർട്ടി അംഗമായിരുന്ന കർണാടകയിലെ വിരാജ്പേട്ട് സ്വദേശി രാമു എന്നറിയപ്പെടുന്ന ലിജേഷ് 2021 ഒക്ടോബർ 25നാണ് കീഴടങ്ങിയത്.
മാവോയിസ്റ്റിന്റെ പുരധിവാസത്തിനായി ലൈഫ് മിഷൻ വഴി നിലവിലെ മാർഗരേഖകളും നിബന്ധനകളും മറികടന്ന് വീട് നൽകണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മാർച്ച് എട്ടിന് നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ലിജേഷിന്റെ പുനരധിവാസത്തിന് തദ്ദേശ വകുപ്പ് ലൈഫ് മിഷൻ വഴി നിലവിലെ ചട്ടങ്ങളും നിബന്ധന രേഖകളായ റേഷൻകാർഡ്, വോട്ടേഴ്സ് ഐ.ഡി തുടങ്ങിയ വിബന്ധനകളും മറികടന്ന് നിശ്ചിത സമയത്തിനുള്ളിൽ വീട് നൽകണമെന്നാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്.
ആഭ്യന്തര വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കേസായി പരിഗണിച്ച് ലൈഫ് മിഷൻ വഴി എറണാകുളം ജില്ലയിൽ വീട് നിർമിക്കുന്നതിന് അനുമതി നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ശരാദാ മുരളീധരനാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.