മണര്‍കാട് പള്ളിയും ഓർത്തഡോക്സ് സഭക്ക് കൈമാറാൻ ഉത്തരവ്; അപ്പീൽ നൽകാൻ യാക്കോബായ സഭ
text_fieldsകോട്ടയം: യാക്കോബായ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മണര്‍കാട് സെൻറ് മേരീസ് പള്ളി ഓർത്തഡോക്സ് സഭക്ക് കൈമാറണമെന്ന് കോടതി ഉത്തരവ്. 1934ലെ ഭരണഘടനപ്രകാരം പള്ളിയുടെ ഭരണം നടത്തണമെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടു. പള്ളിയുടെ അവകാശം ഓർത്തഡോക്സ് സഭക്കാണ്. 1934ലെ ഭരണഘടനയനുസരിച്ച് പൊതുയോഗം വിളിച്ചുചേർത്ത് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി പള്ളിയുടെ ഭരണചുമതല പുതിയ ഭരണസമിതിക്ക് കൈമാറണം.
കണക്കും രേഖകളും ഇവർക്കും പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭ നിയോഗിക്കുന്ന വികാരിക്കും കൈമാറണമെന്ന് ഉത്തരവിൽ പറയുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്ന് യാക്കോബായ സഭ അറിയിച്ചു.
2019 ജനുവരി 13ന് ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ള ഫാ. ൈലജു മർക്കോസാണ് പള്ളിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സബ് കോടതിയെ സമീപിച്ചത്. ഓർത്തേഡാക്സ് വൈദികർക്ക് ആരാധന നടത്താൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.