പുതിയത്തുപുറായ പള്ളി വഖഫ് ഭൂമി കേസ്: സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഉത്തരവ്
text_fieldsവേങ്ങര (മലപ്പുറം): വഖഫ് നിയമവിരുദ്ധമായി നിര്‍മാണങ്ങള്‍ നടത്തുകയും വഖഫ് ഭൂമിയിൽ സ്കൂൾ നടത്തുകയും ചെയ്തതായി നൽകിയ പരാതിയിൽ സ്ഥാപനത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഉത്തരവ്. എ.ആർ നഗർ കുന്നുംപുറം പുതിയത്തുപുറായ ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടാണ് പരാതി.
സംസ്ഥാന വഖഫ് ബോര്‍ഡ് ഹിയറിങ്ങിൽ വഖഫിന്റെയും സ്കൂളിന്റെയും സാമ്പത്തികകാര്യങ്ങള്‍ പ്രാഥമികമായി അന്വേഷിക്കണമെന്നാണ് ഉത്തരവ്. വഖഫ് ബോര്‍ഡ് മലപ്പുറം ജില്ല ഡിവിഷനല്‍ ഓഫിസറെ ഇതിന് ചുമതലപ്പെടുത്തി.
തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫിസിലെ 818/1985 നമ്പര്‍ ആധാരപ്രകാരമുള്ള 187.5489 സെന്റ് ഭൂമി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹകീം അസ്ഹരി, ഹുസൈന് സഖാഫി ചുള്ളിക്കോട്, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് തുടങ്ങി 20ലധികം പേര് ചേര്‍ന്ന് 99 വര്‍ഷത്തേക്ക് വേങ്ങര സബ് രജിസ്ട്രാർ ഓഫിസില്‍ 2018 ആഗസ്റ്റ് ആറിന് 175/2018 നമ്പര്‍ ലീസ് ഡീഡ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവർക്കെതിരെ പ്രോസിക്യൂഷന് നടപടി ആവശ്യപ്പെട്ട് മഹല്ല് ജനറല്‍ ബോഡി അംഗങ്ങളായ പി.കെ. നൗഷാദ്, സി.കെ. സൂപ്പി, കെ. ജാഫര്‍ എന്നിവര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി മുഖേനയാണ് വഖഫ് ബോര്‍ഡ് മുമ്പാകെ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.