ആദിവാസി പുനരധിവാസത്തിനുള്ള 1.64 കോടി രൂപ ആറളം ഫാമിന് നൽകാൻ ഉത്തരവ്
text_fieldsകോഴിക്കോട്: ആദിവാസി പുനരധിവാസ വികസന മിഷന്റെ ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസ ഫണ്ടിൽ നിന്നും 1,94,76,009 രൂപ ആറളം ഫാമിങ് കോർപ്പറേഷന് അനുവദിച്ച് ഉത്തരവ്. ആറളം ഫാം ജീവനക്കാരുടെ ലോൺ ഇനത്തിൽ ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അടക്കുന്നതിനായി, 2021 മെയ് മുതൽ 2024 ഫെബ്രവരി വരെ ആറളം ഫാമിങ് കോർപ്പറേഷന് ബാധ്യതയുള്ള തുകയാണിത്.
പട്ടികവർഗ ഫണ്ടിൽ നിന്ന് 42 കോടി ചെവഴിച്ച് ആദിവാസി പുനരധിവാസത്തിന് ഏറ്റെടുത്ത ഭൂമിലെ ഫാം കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം നിലവിൽ വൻ നഷ്ടത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് പട്ടികവർഗ ഫണ്ടിൽനിന്ന് വീണ്ടും 1.64 കോടി അനുവദിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എം. ജയതിലക് ഉത്തരവായത്.
ഫാമിങ് കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കോപ്പറേറ്റീവ് സൊസൈയിറ്റിൽ വായ്പ ഇനത്തിൽ അടക്കുന്നതിന് നേരത്തെ തുക പിടിച്ചിരുന്നു. ഈ തുക സൊസൈറ്റിയുടെ അക്കൗണ്ടിൽ ആറളം ഫാമിങ് കോർപറേഷൻ തിരിച്ചടച്ചിട്ടില്ലെന്ന് ആരോപിച്ച് ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഈ കേസിന്മേലുള്ള കോടതി ഉത്തരവിൽ ലോൺ തുക സൊസൈറ്റിക്ക് തിരിച്ചടക്കുന്ന വിഷയത്തിൽ സർക്കാർ വഹിക്കണമെന്ന് ഉത്തരവായി. കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചു സൊസൈറ്റി കോടതി അലക്ഷ്യകേസും ഫയൽ ചെയ്തിരുന്നു.
ഇതോടെയാണ് പട്ടികവർഗ വകുപ്പ് ഇടപെട്ടത്. ആറളം ഫാമിലെ നിലവിലെ കടബാധ്യത സംബന്ധിച്ച പ്രസ്താവന ഉള്ളടക്കം ചെയ്ത് ഈ തുക അനുവദിക്കുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർ ശുപാർശ നൽകി. ആകെ 9,53,78,145 രൂപ ആറളം ഫാമിങ് കോർപ്പറേഷന് അനുവദിക്കുന്നതിനുള്ള പ്രപ്പോസൽ ആണ് സമർപ്പിച്ചത്. ഈ തുക നൽകാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നും പട്ടികവർഗ ഡയറക്ടർ അറിയിച്ചു.
2021 മെയ് മുതൽ 2024 ഫെബ്രുവരി വരെ 1,94,76,009 രൂപ സൊസൈറ്റിയിൽ ആറളം ഫാമിന് കടമുണ്ടെന്നും രേഖപ്പെടുത്തി. സൊസൈറ്റിയിൽ അടക്കാനുള്ള കടബാധ്യത തുക, ഫാമിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം, അടക്കുവാൻ സാധിക്കുകയില്ലെന്നും കുടിശ്ശിക തുകയായ 1,64,76,009 രൂപ സർക്കാർ സൊസൈറ്റിക്ക് നൽകണമെന്നും ആറളം ഫാം മാനേജിങ് ഡയറക്ടറും കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആറളം ഫാമിങ് കോർപ്പറേഷന് ബാധ്യതയുള്ള 1,64,76,009 രൂപ ആദിവാസി പുനരധിവാസ വികസന മിഷന്റെ ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസം ഫണ്ടിൽ നിന്നും ആറളം ഫാമിങ് കോർപ്പറേഷന് അനുവദിച്ച് ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.