Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ് മാസത്തിനകം ഐ ഫോൺ...

ആറ് മാസത്തിനകം ഐ ഫോൺ തകരാറിലായി; പുതിയത്​ നൽകണം, അല്ലെങ്കിൽ 70,000 രൂപയും കോടതിച്ചെലവും

text_fields
bookmark_border
ആറ് മാസത്തിനകം ഐ ഫോൺ തകരാറിലായി; പുതിയത്​ നൽകണം, അല്ലെങ്കിൽ 70,000 രൂപയും കോടതിച്ചെലവും
cancel

കൊച്ചി: വാങ്ങി ആറ് മാസത്തിനകം തകരാറിലായ ആപ്പിളിെൻറ ഐ ഫോണിന് പകരം പുതിയ ഫോൺ നൽകണമെന്നും അല്ലാത്തപക്ഷം വിലയായ 70,000 രൂപയും കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്നും ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. എറണാകുളം തെങ്ങോട് സ്വദേശി പി.ബി. ദിനേശ് കുമാർ സമർപ്പിച്ച പരാതിയിലാണ് പ്രസിഡൻറ് ഡി.ബി. ബിനു, മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ചേർന്ന കമീഷൻ ഉത്തരവ്.

പുതിയ ഫോൺ വാങ്ങി വൈകാതെ ഡിസ്പ്ലേ തകരാറിലാവുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിതമാകുകയും ചെയ്തു. വാറൻറി കാലയളവിനുള്ളിൽതന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാര​െൻറ ആവശ്യം.

ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിന് കാരണമെന്ന് എതിർകക്ഷികളുടെ വാദം. ഈ വാദം തള്ളിയ കമീഷൻ കോടതിച്ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം എതിർകക്ഷികൾ ഉപഭോക്താവിന് നൽകണമെന്ന് നിർ​േദശിച്ചു.

ആറ്​ മാസത്തിനകം തകരാറിലായിട്ടും അത് മാറ്റിനൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന വിലയിരുത്തലോടെയാണ് കമീഷൻ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone
News Summary - Order to replace the damaged iPhone within six months
Next Story