സിൽവർലൈൻ പദ്ധതി പിൻവലിച്ചു ഉത്തരവിറക്കണം: ഒപ്പുശേഖരത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു
text_fieldsതിരൂർ: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവ് ഇറക്കുക, സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, സിൽവർ ലൈനിന് കേന്ദ്രം നൽകിയ തത്വത്തിലുളള അംഗീകാരം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റയിൽവേ മന്ത്രിക്കും നൽകുന്ന ഭീമഹർജിയിലേക്കുളള ഒപ്പ് ശേഖരണത്തിന്റെ മേഖലാതല ഉദ്ഘാടനം തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു.
തൃക്കണ്ടിയൂർ റയിൽവേ പള്ളിക്ക് സമീപം നടന്ന സിൽവർ ലൈൻ വിരുദ്ധ കുടുംബ സംഗമത്തിൽ വെച്ചാണ് ഭീമഹർജിയിലേക്കുളള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നത്. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ സംഗമം ഉദ്ഘാടനം ചെയ്തു. ജീവൻ കൊടുത്തും ഈ വിനാശ പദ്ധതിക്കെതിരെ അണിരക്കുമ്പോൾ
സിൽവർ ലൈൻ വിരുദ്ധ സമരം വിജയിക്കുക തന്നെ ചെയ്യുമെന്ന് എസ്.രാജീവൻ അഭിപ്രായപ്പെട്ടു. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും തകർക്കുമെന്ന കൃത്യമായ ബോധ്യമാണ് സമരരംഗത്ത് അടിയുറച്ചു നിൽക്കാൻ സമരസമിതിയെ തയ്യാറാക്കുന്നത്. കേരള ജനതയുടെ പിന്തുണ ഈ സമരത്തിനുണ്ടെന്ന് രാജീവൻ പറഞ്ഞു.
സമരസമിതി മേഖലാ ചെയർമാൻ ഹുസൈൻ കവിത അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്, ജില്ലാ ജനറൽ കൺവീനർ പി കെ പ്രഭാഷ്, ജില്ലാ കൺവീനർ മൻസൂർ അലി, പുത്തുത്തോട്ടിൽ കോയ, കെ.കെ.അബ്ദുൽ സലാം, കെ.കെ.റസാഖ് ഹാജി, ഡോ.അലീന എസ്, ടി.കെ.മുസ്തഫ, തിരുന്നാവായ മേഖലാ കൺവീനർ നജീബ് വെളളാട്, ടി.കെ.മജീദ് എന്നിവർ സംസാരിച്ചു. സമരസംഗമത്തോട് അനുബന്ധിച്ച് എസ്.അനന്തഗോപാലിന്റെ നേതൃത്വത്തിൽ വിദ്യാർഥി ഗായകസംഘം അവതരിപ്പിച്ച സമരഗാനസദസ് നടന്നു. ഒരു കോടി ഒപ്പുകൾ ശേഖരിച്ച് ഭീമഹർജി സമർപ്പിക്കുമെന്നാണ് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.