കഴിഞ്ഞ വർഷത്തെ പ്ലസ് ടു വിദ്യാർഥികളുടെ ട്യൂഷൻ, സ്പെഷൽ ഫീസുകൾ ഒഴിവാക്കി ഉത്തരവ്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ 2020 -21 വർഷത്തിൽ രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ട്യൂഷൻ, സ്പെഷൽ ഫീസുകൾ ഒഴിവാക്കി സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിെൻറ നിർദേശത്തിനായി കത്ത് നൽകിയിരുന്നു.
ഇതിനകം കോഴ്സ് പൂർത്തിയാക്കിയ 2020-21 വർഷത്തെ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഇൗടാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയായിരുന്നു. പ്രിൻസിപ്പൽമാരുടെ സംഘടന ഉൾപ്പെടെ പ്രശ്നം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും വ്യക്തത വരുത്തിയിരുന്നില്ല. ഇൗ വിദ്യാർഥികൾ സ്കൂളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് മുമ്പ് തീരുമാനമെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഭാവിയിൽ ഫീസ് വാങ്ങണമെന്ന് സർക്കാർ നിർദേശിച്ചാൽ ഉത്തരവാദിത്തം തങ്ങളുടെ തലയിലാകുമെന്ന് പ്രിൻസിപ്പൽമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സ്കൂൾ തുറന്ന് െറഗുലർ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 2020 -21ലെ പ്ലസ് ടു വിദ്യാർഥികളിൽ ട്യൂഷൻ, സ്പെഷൽ ഫീസുകൾ ഇൗടാക്കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ട്യൂഷൻ ഫീസ് പിരിച്ച് ജനറൽ അക്കൗണ്ടിലും സ്പെഷൽ ഫീസ് പിരിച്ച് പി.ഡി അക്കൗണ്ടിലും ട്രഷറിയിലാണ് അടയ്ക്കേണ്ടത്. അതേസമയം, 70 ശതമാനത്തിലധികം സ്കൂളുകളിലും വിദ്യാർഥികളിൽനിന്ന് ഫീസ് പിരിച്ചതായാണ് വിവരം.
ഇതിൽ ഭൂരിഭാഗം സ്കൂളുകളും തുക അക്കൗണ്ടിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറിെൻറ ജനറൽ അക്കൗണ്ടിൽ അടച്ച തുക തിരിച്ചെടുക്കാൻ കഴിയില്ല. പി.ഡി അക്കൗണ്ടുകളിൽ അടച്ച തുക പ്രിൻസിപ്പൽമാർക്ക് പിൻവലിച്ച് കുട്ടികൾക്ക് തിരികെ നൽകാം. സയൻസ് വിദ്യാർഥികളിൽനിന്ന് പിരിക്കുന്ന 530 രൂപയിൽ 325 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടിലേക്കുമാണ് അടയ്ക്കുന്നത്. ഹ്യുമാനിറ്റീസ് വിദ്യാർഥികളിൽനിന്ന് ഇൗടാക്കുന്ന 355 രൂപയിൽ 150 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടിേലക്കും കോമേഴ്സ് വിദ്യാർഥികളിൽനിന്നുള്ള 455 രൂപയിൽ 250 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടിലേക്കുമാണ് പ്രിൻസിപ്പൽമാർ ഒടുക്കേണ്ടത്.
ഫീസ് ഒഴിവാക്കിയ സാഹചര്യത്തിൽ ഭൂരിപക്ഷം സ്കൂളുകളും പിരിച്ച തുക എന്ത് ചെയ്യണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.