Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
old dress
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_rightഓഫർ കണ്ട്​ ഓൺലൈനിൽ...

ഓഫർ കണ്ട്​ ഓൺലൈനിൽ ഓർഡർ ചെയ്​തു; ലഭിച്ചത്​ ഉപയോഗിച്ച്​ പഴകിയ വസ്​​ത്രം

text_fields
bookmark_border

കോഴിക്കോട്: ഉപയോഗിച്ച് പഴകിയ വസ്ത്രം ഓൺലൈൻ വഴി വിൽപ്പന നടത്തിയതായി പരാതി. അത്തോളി സ്വദേശി റാഹിനക്കാണ് പഴയ വസ്തു ലഭിച്ചത്. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആത്രേയയിലൂടെ ഷർട്ടും സാൽവാർ കമ്മീസുമാണ് റാഹിന വാങ്ങിയത്. 799 രൂപയുടെ ഉൽപ്പന്നങ്ങളായിരുന്നു ഇവ.

ഇ-കാർട്ട് വഴി കഴിഞ്ഞ ദിവസം ഇവ വീട്ടിലെത്തി. എന്നാൽ, കൊറിയർ തുറന്ന് നോക്കിയപ്പോൾ ഉപയോഗിച്ച് പിന്നിയ ഷർട്ടും കീറിയ സാൽവാറുമാണ് ലഭിച്ചതെന്ന് റാഹിന പറഞ്ഞു.

സൈറ്റിൽ മടക്കി നൽകാനുള്ള ഓപ്ഷനില്ല. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഉൽപ്പന്നം അയച്ചതെന്നാണ് പാക്കറ്റിലുള്ള വിവരം. പാക്കറ്റിലെ നമ്പറിൽ വിളിച്ചിട്ട് നമ്പർ നിലവിലില്ലെന്നാണ് പറയുന്നതെന്നും റാഹിന പറഞ്ഞു.

ചെറിയ വിലക്ക് നല്ല വസ്ത്രം എന്ന് കരുതിയാണ് വാങ്ങിയതെന്നു പറഞ്ഞ റാഹിന നഷ്​ടമായ പണം എങ്ങനെ തിരിച്ച് കിട്ടുമെന്ന് അറിയാത്ത അവസ്ഥയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shopping
News Summary - ordered online; Obsolete used clothes received
Next Story