ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക് 8,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി
text_fieldsതൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരൻ നടത്തിയ നിയമപോരാട്ടത്തിൽ ഏഴുവർഷത്തിനുശേഷം അനുകൂല വിധി. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂർ വീട്ടില്‍ സെബാസ്റ്റ്യന്‍ റെയിൽവേ 8,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.
തകരാർ കാരണം വിന്‍ഡോ ഷട്ടര്‍ അടയാത്തതിനാലാണ് യാത്രക്കാരന്‍ മഴ നനഞ്ഞത്. തൃശൂര്‍ സെൻറ് തോമസ് കോളജില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രക്കിടെ ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം.
തിരുവനന്തപുരത്തെ സ്റ്റേഷന് മാസ്റ്റര്‍ക്ക് നല്‍കിയ പരാതിയിൽ തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഇനിയൊരു യാത്രക്കാരനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് നിയമനടപടിക്കൊരുങ്ങിയതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.