തദ്ദേശ സ്ഥാപനങ്ങളിൽ ഇനി ഇടനിലക്കാർ വേണ്ട
text_fieldsപെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമുള്ള അപേക് ഷ ഫോറങ്ങൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയുണ്ടാക്കരുതെന്ന് സർക്കാർ. ഇതുസംബന്ധിച് ച് നേരത്തേ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളെ വീണ്ടും ഒാർമിപ്പിച് ചു.
ആവശ്യമുള്ള എല്ലാ ഫോറങ്ങളും അപേക്ഷകളും ഫ്രണ്ട് ഒാഫിസിൽ നമ്പറിട്ട് സൂക്ഷിക്കണം. കടകളിൽ പോയിവാങ്ങാൻ പറയുന്ന സ്ഥിതിയുണ്ടാകരുത്. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും ഫോറത്തിൽ സൂചിപ്പിക്കണം. ഇത്തരം കാര്യങ്ങൾക്ക് ഇടനിലക്കാർ കയറിയിറങ്ങുന്ന സ്ഥിതി ഒഴിവാക്കാനും പഞ്ചായത്ത് ഡയറക്ടർ നിർദേശിച്ചു.
ഒാഫിസിൽനിന്ന് വിതരണം ചെയ്യുന്ന ഫോറങ്ങളുടെ വിവരങ്ങൾ ഫ്രണ്ട് ഒാഫിസിൽ പ്രദർശിപ്പിക്കണം. സെക്രട്ടറിക്കാണ് ഇക്കാര്യങ്ങളുടെ ചുമതല. പെർഫോമൻസ് ഒാഡിറ്റ് ഇക്കാര്യവും പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ സേവനങ്ങളുെട പേരിൽ അഴിമതി നടക്കുന്നത് തടയാൻ സേവനങ്ങൾ പരമാവധി സുതാര്യവും നടപടികൾ ലളിതവുമാക്കണം. അതേസമയം, വാർഷിക പദ്ധതിയിലെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ വാർഡ് അംഗമോ പ്രാദേശിക രാഷ്ട്രീയക്കാരോ കൈക്കലാക്കി നടപടികളെല്ലാം അവരിലൂടെ പൂർത്തിയാക്കുന്ന രീതിയാണ് ചിലയിടങ്ങളിലുള്ളത്.
സൗകര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവരോടൊപ്പമാണ്. ഫ്രണ്ട് ഒാഫിസ് പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഇടനിലക്കാരുടെ ആവശ്യമില്ല.
പഞ്ചായത്തിനകത്ത് ജനപ്രതിനിധികളോ ജീവനക്കാരോ അല്ലാത്തവരുടെ നിയന്ത്രണത്തിലാണ് ചിലയിടങ്ങളിൽ അപേക്ഷകളും ഫോറങ്ങളും പൂരിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഇത്തരത്തിൽ ഫോറത്തിനും സേവനങ്ങൾക്കും പണമീടാക്കി ഫ്രണ്ട് ഒാഫിസ് സംവിധാനം നിർവീര്യമാക്കുന്ന അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.